'രാവിലെ ആറ് മണിക്കൊക്കെ ആരെങ്കിലും ഭജന വയ്ക്കുമോ ? അനൂപ് ജലോട്ടയാണെന്നാണോ വിചാരം'; അക്ഷയ് കുമാറിനെ റോസ്റ്റ് ചെയ്ത് ഭാര്യ

കുളിമുറിയുടെ വാതിൽ ശരിയായി അടച്ചിട്ടെങ്കിലും പൊയ്ക്കൂടെ എന്നും ട്വിങ്കിൾ ചോദിക്കുന്നുണ്ട്.
Akshay Kumar, Twinkle Khanna
Akshay Kumar, Twinkle Khannaവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

നടൻ അക്ഷയ് കുമാറിന്റെയും ഭാര്യ ട്വിങ്കിൾ ഖന്നയുടെയും രസകരമായൊരു ഫോൺ സംഭാഷണമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കോഫി വിത്ത് കരൺ എന്ന ഷോയിലാണ് അക്ഷയ് കുമാറിനെ ഭാര്യ ട്രോളുന്നത്. രാവിലെ ആറ് മണിക്ക് ഭജൻ പാടി അക്ഷയ് കുമാർ തന്റെ ഉറക്കം കളഞ്ഞതായി ട്വിങ്കിൾ പറഞ്ഞു.

കുളിമുറിയുടെ വാതിൽ ശരിയായി അടച്ചിട്ടെങ്കിലും പൊയ്ക്കൂടെ എന്നും ട്വിങ്കിൾ ചോദിക്കുന്നുണ്ട്. ഫോൺ സംഭാഷണത്തിന്റെ രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 'കോഫി വിത്ത് കരൺ’ സീസൺ 9ൽ രവി കിഷനൊപ്പം അതിഥിയായി എത്തിയതായിരുന്നു അക്ഷയ് കുമാർ. ഫോണിൽ ഒരാളെ വിളിച്ച് ‘ഹേയ് കരൺ, ഇതു ഞാനാണ്’ എന്ന് പറയിപ്പിക്കണമെന്ന ചാലഞ്ച് കരൺ ജോഹർ അക്ഷയ്ക്ക് നൽകി.

അക്ഷയ് ഭാര്യ ട്വിങ്കിളിനെയാണ് വിളിച്ചത്. ഫോൺ എടുത്തതും ട്വിങ്കിൾ ‘പറയൂ’ എന്നാണ് പറഞ്ഞ്. സ്നേഹത്തോടെ സംസാരിച്ചു കൂടെ എന്ന് അക്ഷയ് ചോദിച്ചു. താൻ ക്ഷീണിതയാണ് എന്ന് ട്വിങ്കിൾ മറുപടി നൽകി. എന്തുപറ്റി എന്ന് അക്ഷയ് ചോദിക്കുമ്പോഴാണ് ട്വിങ്കിളിന്റെ രസകരമായ മറുപടി എത്തിയത്.

"രാത്രി എനിക്ക് ഒട്ടും ഉറങ്ങാൻ കഴിഞ്ഞില്ല. അതിനു പിന്നാലെ രാവിലെ തന്നെ നീ എന്നെ വിളിച്ചുണർത്തി. രാവിലെ 6 മണിക്കൊക്കെ ആരാണ് ഭജന വയ്ക്കുക ?. പോരാത്തതിന്, നീ അനൂപ് ജലോട്ടയെപ്പോലെ ഉച്ചത്തിൽ പാടുകയും ചെയ്തു. എത്ര തവണ ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്, ബാത്ത്റൂം വാതിൽ എങ്കിലും ശരിയായി അടച്ചു കൂടേ ?"- എന്നായിരുന്നു ട്വിങ്കിളിന്റെ വാക്കുകൾ.

ട്വിങ്കിളിന്റെ പരാതി കേട്ട് കരണും രവിയും അക്ഷയ്‌യും ഒരുപോലെ ചിരിക്കുന്നത് വിഡിയോയിൽ കാണാം. പിന്നീടാണ് താൻ ‘കോഫി വിത്ത് കരൺ’ പരിപാടിയിലാണെന്ന് അക്ഷയ് പറയുന്നത്. ചിരിച്ചുകൊണ്ട് പ്രതികരിച്ച ട്വിങ്കിൾ കരണിനോടും സംസാരിച്ചു.

പണമൊന്നും വാങ്ങാതെയാണോ ഈ ഷോ ചെയ്യുന്നത് എന്ന് ട്വിങ്കിൾ ചോദിക്കുമ്പോൾ കരൺ ഇടപെടുന്നതും തുടർന്ന് രസകരമായ സംഭാഷണം നടത്തുന്നതും വിഡിയോയിൽ കാണാം. ഷോയുടെ വിഡിയോ ക്ലിപ് സോഷ്യൽ മീഡിയയിൽ വൈറലാണ്.

Akshay Kumar, Twinkle Khanna
'ബീന ആന്റണിയുടെ അഭിനയത്തിന്റെ ഏഴ് അയലത്ത് വരുമോ ഇവര്‍'; കളിയാക്കലിന് മറുപടിയുമായി സ്വാസിക
Akshay Kumar, Twinkle Khanna
'നിവിന്റെ റൊമാൻസ് ഇഷ്ടമാണ്, മുപ്പതുകളിലെ പ്രണയമാണ് പശ്ചാത്തലം'; നിവിൻ പോളിക്കൊപ്പം പുതിയ ചിത്രവുമായി അഖിൽ സത്യൻ
Akshay Kumar, Twinkle Khanna
സിദ്ധാർഥിന്റെ മുഖം മറച്ച് മിമി ചക്രബർത്തി; രജിസ്റ്റർ വിവാഹ ചിത്രങ്ങൾ പങ്കുവച്ച് താരം
Summary

Twinkle Khanna roasts Akshay Kumar over 6 am bhajans.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER