'ബീന ആന്റണിയുടെ അഭിനയത്തിന്റെ ഏഴ് അയലത്ത് വരുമോ ഇവര്‍'; കളിയാക്കലിന് മറുപടിയുമായി സ്വാസിക

ബാലനിലൂടെ സിനിമയിലേക്ക് തിരികെ വന്ന് കയ്യടി നേടിയിരുന്നു ബീന ആന്റണി.
Beena Antony, Swasika
Beena Antony, Swasika
Updated on: 
1 min read

നടി ബീന ആന്റണിയുമായി തന്നെ താരതമ്യം ചെയ്തയാള്‍ക്ക് മറുപടിയുമായി നടി സ്വാസിക. സീരിയലില്‍ താരങ്ങള്‍ക്ക് സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാത്തതിനെക്കുറിച്ച് സംസാരിക്കുന്ന സ്വാസികയുടെ വിഡിയോയുടെ താഴെയാണ് ഒരാള്‍ ബീന ആന്റണിയുമായി താരതമ്യം ചെയ്ത് കമന്റ് ചെയ്തത്. ഇതിനാണ് സ്വാസിക മറുപടി.

സീരിയലിലൂടെയാണ് സ്വാസിക താരമാകുന്നത്. പിന്നീട് സിനിമാ ലോകത്തും സ്വന്തമായൊരു ഇടം നേടുകയായിരുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമടക്കം നേടിയ സ്വാസിക ഇന്ന് തമിഴിലും തെലുങ്കിലുമെല്ലാം നിറ സാന്നിധ്യമാണ്. സീരയില്‍ രംഗത്തുള്ളവര്‍ക്ക് അഭിനയിക്കാനുള്ള കഴിവില്ലെന്ന ധാരണ ശരിയല്ലെന്നായിരുന്നു സ്വാസിക പറഞ്ഞത്.

''സീരിയല്‍ ആര്‍ട്ടിസ്റ്റിന് കഴിവില്ല, അവരെക്കൊണ്ട് പറ്റില്ല, എന്നൊക്കെയുള്ള ചിന്ത മാറ്റണം. കാരണം, അങ്ങനെയല്ല. സീരിയലില്‍ ഒരു രീതിയുണ്ട്. ആ രീതിയിലേ അവര്‍ക്ക് അഭിനയിക്കാന്‍ പറ്റുള്ളൂ. അത് ആ സംവിധായകന്റെ നിര്‍ദ്ദേശമാണ്. സിനിമയിലേക്ക് വരുമ്പോള്‍ അതിലേക്ക് ട്യൂണ്‍ ആകാന്‍ ഒരു ദിവസം എടുത്തേക്കാം. പക്ഷെ അവര്‍ക്ക് അഭിനയിക്കാന്‍ പറ്റില്ലെന്ന് ഒരു തരത്തിലും പറയാനാകില്ല'' എന്നാണ് സ്വാസിക പറഞ്ഞത്.

''ബാലനിലെ ബീന ആന്റണിയുടെ കഥാപാത്രം എനിക്ക് ഭയങ്കര ഇഷ്ടമായി. ബീന ചേച്ചിയെ അതില്‍ കണ്ടപ്പോള്‍ എനിക്ക് വളരെ സന്തോഷമായി. ബീന ചേച്ചി, തെസ്‌നിത്ത, ദേവിചന്ദന ഒക്കെ ഭയങ്കര ആര്‍ട്ടിസ്റ്റുകളാണ്. മഞ്ജു ചേച്ചി അത് എക്‌സ്‌പ്ലോര്‍ ചെയ്തു വരുന്നു. അതില്‍ ഞാന്‍ ഹാപ്പിയാണ്. നടന്മാരിലും അതുപോലെയുണ്ട്. കിഷോര്‍ എന്നൊരു നടനുണ്ട്. അദ്ദേഹത്തിന് ഒരു കഥാപാത്രം കൊടുത്തു നോക്കൂ. എന്നിട്ട് നിങ്ങള്‍ പറയൂ, സീരിയലില്‍ ആര്‍ട്ടിസ്റ്റ് കൊള്ളില്ലെന്ന്. ശരത്തേട്ടനുണ്ട്. അങ്ങനെ ഒത്തിരി പേരുണ്ട്. ദയവ് ചെയ്ത് ആ ചിന്ത മാറ്റണം'' എന്നും സ്വാസിക വിഡിയോയില്‍ പറയുന്നുണ്ട്.

പിന്നാലെയാണ് ഒരാള്‍ കമന്റുമായെത്തിയത്. ''ബീന ആന്റണിയുടെ അഭിനയത്തിന്റെ 7 അയലത്തു വരുവോ ഇവര്‍' എന്നായിരുന്നു കമന്റ്. പിന്നാലെ സ്വാസിക മറുപടിയുമായെത്തി. ''അത് വരില്ല, സത്യം ആണ്''എന്നായിരുന്നു സ്വാസികയുടെ മറുപടി. സിനിമയില്‍ ഒരിടം നേടിയ ശേഷം സീരിയലില്‍ സജീവമായ താരമാണ് ബീന ആന്റണി. ഒരിടവേളയ്ക്ക് ശേഷം ബാലനിലൂടെ സിനിമയിലേക്ക് തിരികെ വന്ന് കയ്യടി നേടിയിരുന്നു ബീന ആന്റണി.

Beena Antony, Swasika
'നിവിന്റെ റൊമാൻസ് ഇഷ്ടമാണ്, മുപ്പതുകളിലെ പ്രണയമാണ് പശ്ചാത്തലം'; നിവിൻ പോളിക്കൊപ്പം പുതിയ ചിത്രവുമായി അഖിൽ സത്യൻ
Beena Antony, Swasika
സിദ്ധാർഥിന്റെ മുഖം മറച്ച് മിമി ചക്രബർത്തി; രജിസ്റ്റർ വിവാഹ ചിത്രങ്ങൾ പങ്കുവച്ച് താരം
Beena Antony, Swasika
ദേശീയ ചലച്ചിത്ര പുരസ്കാരം: ജൂറി ചെയർമാനായി ബാലയ്യ; 'അഖണ്ഡ 2' മികച്ച ചിത്രമാകുമോ? ട്രോൾമഴ
Summary

Swasika gives reply to a comment comparing her with Beena Antony.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER