'ഞാനൊരു ക്ലീഷേ ബോയ്ഫ്രണ്ട് ആയിരുന്നു; വണ്ണം വയ്ക്കാൻ കാരണം ഞാൻ കൊടുത്ത ചോക്ലേറ്റുകളാണെന്നാണ് പ്രിയ പറയാറ്'

'ലവ് ലെറ്റർ, ചോക്ലേറ്റ് ഇതൊക്കെ കൊടുക്കുമായിരുന്നു'.
Kunchacko Boban, Priya
Kunchacko Boban, Priyaവിഡിയോ സ്ക്രീൻഷോട്ട്, ഇൻസ്റ്റ​ഗ്രാം
Edited By:
Updated on: 
1 min read

മലയാളികളുടെ പ്രിയപ്പെട്ട നടൻമാരിലൊരാളാണ് കുഞ്ചാക്കോ ബോബന്‍. 'ഹെയ്ൽ മേരി'യാണ് കുഞ്ചാക്കോ ബോബന്റേതായി ഇപ്പോൾ തിയറ്ററുകളിലെത്തിയിരിക്കുന്ന ചിത്രം. ഒരുകാലത്ത് സിനിമയിൽ റൊമാന്റിക് ഹീറോയും ചോക്ലേറ്റ് ബോയ്‌യുമൊക്കെ ആയിരുന്ന ചാക്കോച്ചൻ തന്റെ ജീവിതത്തിലെ പ്രണയത്തെക്കുറിച്ച് പറയുകയാണിപ്പോൾ.

താനൊരു ക്ലീഷേ ബോയ്ഫ്രണ്ട് ആയിരുന്നു എന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നാണ് ചാക്കോച്ചൻ പറയുന്നത്. രഞ്ജിനി ഹരിദാസിന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബൻ. "ഞാനൊരു ക്ലീഷേ ബോയ്ഫ്രണ്ട് ആയിരുന്നു. അതിൽ യാതൊരു സംശയവുമില്ല.

ലവ് ലെറ്റർ, ചോക്ലേറ്റ് ഇതൊക്കെ കൊടുക്കുമായിരുന്നു. പ്രിയ കുറച്ചൊന്ന് വണ്ണം വയ്ക്കാൻ കാരണം, ഞാൻ കൊടുത്ത ചോക്ലേറ്റുകളാണെന്നാണ് പുള്ളിക്കാരി പറയുന്നത്. ഇപ്പോഴത്തെ റൊമാൻസ് കുറച്ചു കൂടി പക്വതയുള്ളതാണ്. വാലന്റൈൻസ് ഡേയ്ക്ക് ഒരു കാർഡ് കൊടുക്കണമെന്നോ പൂവ് കൊടുക്കണമെന്നോ നിർബന്ധമൊന്നുമില്ല. പക്ഷേ എന്തെങ്കിലും അങ്ങോട്ടുമിങ്ങോട്ടും ചെയ്യും.

പണ്ടത്തെ പോലെ അല്ല, കുറച്ച് പക്വതയുണ്ടിപ്പോൾ റൊമാൻസിന്".- കുഞ്ചാക്കോ ബോബൻ പറഞ്ഞു. കോളജ് പഠനകാലത്തായിരുന്നു പ്രിയയെ ചാക്കോച്ചന്‍ കണ്ടുമുട്ടുന്നത്. ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോൾ പരിചയപ്പെടാനത്തെിയവരുടെ കൂട്ടത്തില്‍ പ്രിയയുമുണ്ടായിരുന്നു. അങ്ങനെ തുടങ്ങിയ ബന്ധമാണ് പിന്നീട് പ്രണയമായി മാറിയതും വിവാഹത്തിലേക്ക് എത്തിയതും.

Kunchacko Boban, Priya
"ക്ലാസ്മേറ്റ്സി'ൽ നരേന്റെ വേഷം ചെയ്യേണ്ടിയിരുന്നത് ഞാൻ'; മിസ് ആയതിന്റെ കാരണം പറഞ്ഞ് കുഞ്ചാക്കോ ബോബൻ
Kunchacko Boban, Priya
വിജയ് സേതുപതിയുടെ 'പോക്കറ്റ് നോവലി'ലെ ആദ്യ ഗാനം ഡിസംബർ ഒന്നിനെത്തും; ചിത്രമെത്തുക പൊങ്കലിന്
Kunchacko Boban, Priya
ഉമ്മ രാത്രി കിടന്നുറങ്ങിയിരുന്നത് കിടക്കയുടെ അടിയില്‍ വാക്കത്തി വച്ചിട്ടാണ്; ഞങ്ങളെ നോക്കാന്‍ കുറേ കഷ്ടപ്പെട്ടിട്ടുണ്ട്: ഹക്കീം ഷാജഹാന്‍
Summary

Kunchacko Boban opens up about his romance with Priya.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kunchacko Boban, Classmates
Kunchacko Boban
Kunchacko Boban
Kunchacko Boban
X

FOLLOW US

ON GOOGLE DISCOVER