ചിത്രം: പിടിഐ 
India

കേരളം ഒഴികെ രാജ്യത്ത് കോവിഡ് കേസുകള്‍ 14,719 മാത്രം; 392 മരണം

രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 46,164 പേര്‍ക്ക്. ഇതില്‍ 31,445ഉം കേരളത്തിലാണ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 46,164 പേര്‍ക്ക്. ഇതില്‍ 31,445ഉം കേരളത്തിലാണ്. കേരളം ഒഴികെയുള്ള സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത് 14,719 കേസാണ്. 

607 പേരുടെ മരണമാണ് രാജ്യത്ത് ഇന്നലെ കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചത്. ഇതില്‍ 215ഉം കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,159 പേര്‍ കോവിഡ് മുക്തമായി. 

ഇന്നലെ വരെ 3,25,58,530  പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3,17,88,440 പേര്‍ രോഗമുക്തി നേടി. 3,33,725 പേരാണ് നിലവില്‍ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളത്. കോവിഡ് ബാധിച്ചുള്ള ആകെ മരണം 4,36,365. 

ഇന്നലെ വരെ 60,38,46,475 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. 80,40,407 പേരാണ് ഇന്നലെ വാക്‌സിന്‍ എടുത്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന