പ്രതീകാത്മക ചിത്രം 
India

കേരളം ഒഴികെ കോവിഡ് കേസുകള്‍ 14,651 മാത്രം, ഇന്നലെ 496 മരണം

ഇന്നലെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച കോവിഡ് മരണം 496 ആണ്. ഇതില്‍ 162ഉം കേരളത്തില്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ ആകെ റിപ്പോര്‍ട്ട് ചെയ്തത് 44,658 കോവിഡ് കേസുകള്‍. ഇതില്‍ 30,007ഉം കേരളത്തിലാണ്. കേരളം ഒഴികെ രാജ്യത്ത് ആകെ സ്ഥിരീകരിച്ചത് 14,651 കേസുകള്‍. 

ഇന്നലെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച കോവിഡ് മരണം 496 ആണ്. ഇതില്‍ 162ഉം കേരളത്തില്‍. 

കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 32,988 പേരാണ് രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 3,18,21,428 ആയി. ആകെ രോഗികള്‍ ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 3,26,03,188 ആണ്. 

നിലവില്‍ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളവര്‍- 3,44,899. കോവിഡ് മൂലം ഇതുവരെ 4,36,861 പേരാണ് മരിച്ചത്. 

ഇന്നലെ വരെ 61,22,08,542 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലം അറിയിച്ചു. ഇന്നലെ മാത്രം 79,48,439 പേര്‍ വാക്‌സിനെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം