Iran A P
India

ഇറാനില്‍ നിന്ന് വേ​ഗം പുറത്തുകടക്കുക': ഇന്ത്യന്‍ പൗരന്മാര്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

നിര്‍ദേശിച്ച വഴികളിലൂടെ ഇറാന്‍ വിടാനാണ് ടെഹ്റാനിലെ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. 'ഇന്ത്യന്‍ പൗരന്മാര്‍ ഇറാനില്‍ നിന്ന് വേഗത്തില്‍ പുറത്തുകടക്കാന്‍ ശക്തമായി നിര്‍ദ്ദേശിക്കുന്നു' എന്നാണ് അറിയിപ്പ് നല്‍കിയിട്ടുള്ളത്.

നിര്‍ദേശിച്ച വഴികളിലൂടെ ഇറാന്‍ വിടാനാണ് ടെഹ്റാനിലെ ഇന്ത്യന്‍ എംബസി എക്‌സ് സന്ദേശത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്. എംബസിയുമായി മുന്‍കൂര്‍ കൂടിയാലോചന ഇല്ലാതെ ഒരു അന്താരാഷ്ട്ര കര അതിര്‍ത്തിയിലും സമീപിക്കാന്‍ ശ്രമിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഇന്ത്യന്‍ പൗരന്മാര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടുന്നതിനായി കോണ്‍ടാക്ട് നമ്പറുകളും നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ +989128109115; +989128109109; +989128109102; +989932179359 എന്നി നമ്പറുകളിലോ, cons.tehran@mea.gov.in എന്ന മെയിൽ ഐഡിയിലോ ബന്ധപ്പെടാവുന്നതാണ്.

'Expeditiously Exit Iran': Centre Issues Fresh Advisory For Indian Citizens

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സാറേ എന്നല്ലേ വിളിപ്പിച്ചിരുന്നത്?; പാര്‍ട്ടിയില്‍ നിന്ന് എല്ലാം നേടിയിട്ട് പുറത്തുപോയി';ജി സുധാകരനും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം

'പല തരം സൈക്കോകളെ കണ്ടിട്ടുണ്ട്, പക്ഷെ ഇത്...'; അയാളുടെ കാര്‍ ഞങ്ങളെ പിന്തുടരുകയായിരുന്നു; ഞെട്ടിക്കുന്ന അനുഭവം പങ്കിട്ട് അവന്തിക

'വീട്ടില്‍ തകര്‍ന്നിരുന്നപ്പോള്‍ ഒളിച്ചോടിയെന്ന് അവര്‍ പറഞ്ഞു, ആ ഓര്‍മകള്‍ വേട്ടയാടുന്നു'; കരൂര്‍ ദുരന്തത്തില്‍ വിജയ്

'ഇനി പുതിയ സംഗമം ഇല്ല; അയ്യപ്പന് പബ്ലിസിറ്റി വേണ്ട; ഊരാളുങ്കലിന് നല്‍കാനുള്ള ആറ് കോടി ദേവസ്വം ബോര്‍ഡിന്റെ തുകയെടുത്ത് വീട്ടാനാവില്ല'

'മരിക്കുകയാണെങ്കില്‍ മാതാപിതാക്കളുടെ ചോര വീണ മണ്ണില്‍ വേണം, പോയേ തീരൂ'; ബംഗ്ലാദേശിലേയ്ക്ക് മടങ്ങണമെന്ന് ഷെയ്ഖ് ഹസീന