ഒഴുക്കിൽപ്പെട്ട പോത്തു കുട്ടിയെ രക്ഷിക്കാൻ ശ്രമം: മുൻ പഞ്ചായത്ത് അംഗം മുങ്ങിമരിച്ചു

പരിയാരം മേലേശു പറമ്പിൽ വേലായുധൻ (70) ആണ് മരിച്ചത്
Velayudhan
വേലായുധൻ
Edited By:
Updated on: 
1 min read

തൃശൂർ: ഒഴുക്കിൽപ്പെട്ട പോത്തു കുട്ടിയെ രക്ഷിക്കാൻ ഇറങ്ങിയ മുൻ പഞ്ചായത്ത് അംഗം മുങ്ങി മരിച്ചു. ബുധനാഴ്ച വൈകിട്ട് ചാലക്കുടിയിലാണ് സംഭവം. പരിയാരം മേലേശു പറമ്പിൽ വേലായുധൻ (70) ആണ് മരിച്ചത്.

പോത്തുകുട്ടികളെ കുളിപ്പിക്കാനായി കൊന്നക്കുഴി ബ്രാഞ്ച് കനാലിൽ ഇറങ്ങിയതായിരുന്നു വേലായുധൻ. ഇതിനിടെ ഒരു പോത്തുകുട്ടി ഒഴുക്കിൽപ്പെട്ടു. ഇതിനെ രക്ഷിക്കാനായി ശ്രമിച്ച വേലായുധനും ഒഴുക്കിൽ പെടുകയായിരുന്നു.

ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ മൂന്നു കിലോമീറ്റർ താഴെ പീലാമൊഴി ഭാഗത്താണ് വേലായുധനെ കണ്ടെത്തിയത്. നിഷയാണ് ഭാര്യ. നാലു മക്കളുണ്ട്.

Summary

Attempt to rescue a buffalo calf: Former Panchayat member dies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER