നീറ്റ് ഉള്‍പ്പെടെയുള്ള പ്രവേശന പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ ശുപാര്‍ശ പ്രതീകാത്മക ചിത്രം
India

നീറ്റ് അടക്കമുള്ള പ്രവേശന പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തണം; ആവശ്യമെങ്കില്‍ ഹൈബ്രിഡ് മോഡല്‍, ഉന്നതതല സമിതി ശുപാര്‍ശ

നീറ്റ് ഉള്‍പ്പെടെയുള്ള പ്രവേശന പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ ശുപാര്‍ശ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നീറ്റ് ഉള്‍പ്പെടെയുള്ള പ്രവേശന പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ ശുപാര്‍ശ. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നാലെ ദേശവ്യാപകമായി ഉണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച, മുന്‍ ഐഎസ്ആര്‍ഒ മേധാവി ഡോ. കെ രാധാകൃഷ്ണന്‍ അധ്യക്ഷനായുള്ള ഏഴംഗ സമിതി നിരവധി ശുപാര്‍ശകളാണ് നല്‍കിയത്. നീറ്റ് നടത്തിപ്പ് അടക്കമുള്ള പ്രവേശന പരീക്ഷകളുടെ നടത്തിപ്പ് കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടാണ് സമിതിക്ക് രൂപം നല്‍കിയത്. നീറ്റ് ഉള്‍പ്പെടെയുള്ള പ്രവേശന പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താനും ആവശ്യമെങ്കില്‍ പരീക്ഷയ്ക്ക് ഹൈബ്രിഡ് മാതൃക പിന്തുടരാവുന്നതാണെന്നും അടക്കം നിരവധി സുപ്രധാന ശുപാര്‍ശകളാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് സമിതി നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. ചോദ്യപേപ്പറുകള്‍ ഡിജിറ്റലായി കൈമാറും എന്നാല്‍ പേപ്പറില്‍ ഉത്തരം എഴുതാന്‍ അനുവദിക്കുന്നതാണ് ഹൈബ്രിഡ് മോഡല്‍.

പ്രധാനമായും പ്രവേശന പരീക്ഷകള്‍ ഓണ്‍ലൈന്‍ ആയി നടത്തണമെന്ന് പറയുമ്പോഴും, ഓണ്‍ലൈന്‍ പരീക്ഷ സാധ്യമല്ലാത്ത സമയത്ത് ഹൈബ്രിഡ് മോഡല്‍ ഉപയോഗിക്കാന്‍ കമ്മിറ്റി നിര്‍ദ്ദേശിക്കുന്നു. നിര്‍ദ്ദിഷ്ട ഹൈബ്രിഡ് മോഡലിന് കീഴില്‍, പരീക്ഷാ ചോദ്യങ്ങള്‍ ഡിജിറ്റലായി പരീക്ഷാ കേന്ദ്രത്തിലേക്ക് അയയ്ക്കുകയും ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ ഉത്തരങ്ങള്‍ ഒഎംആര്‍ ഷീറ്റില്‍ അടയാളപ്പെടുത്തുകയും ചെയ്യും. ഈ നീക്കം ചോദ്യപേപ്പര്‍ കടന്നുപോകുന്ന കൈകളുടെ എണ്ണം ഗണ്യമായി കുറയ്ക്കും. അതുവഴി ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ സാധിക്കുമെന്നും സമിതിയുടെ ശുപാര്‍ശയില്‍ പറയുന്നു.

മെഡിക്കല്‍ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്കായി വിവിധ ഘട്ടങ്ങളിലായുള്ള മള്‍ട്ടി-സ്റ്റേജ് പരീക്ഷകള്‍ നടത്തണമെന്നും സമിതി നിര്‍ദേശിച്ചു. സിയുഇടിയ്ക്ക് (കേന്ദ്രസര്‍വകലാശാലകളിലേക്കുള്ള പ്രവേശനപരീക്ഷ) കീഴിലുള്ള വിഷയങ്ങളുടെ തെരഞ്ഞെടുപ്പ് യുക്തിസഹമാക്കണം. ഒരേ വിഷയത്തില്‍ ഒന്നിലധികം പരീക്ഷകള്‍ എഴുതുന്നത് ഒഴിവാക്കണം.

നിലവില്‍, യുജിസിക്കായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന സിയുഇടിയില്‍ 50ലധികം വിഷയങ്ങളാണ് പരിഗണിക്കുന്നത്. അവയില്‍ ആറെണ്ണത്തില്‍ വരെ പരീക്ഷ എഴുതാന്‍ ഉദ്യോഗാര്‍ത്ഥികളെ അനുവദിക്കുന്നുണ്ട്. ഒരേ വിഷയം പഠിച്ചവര്‍ ഒന്നിലധികം പരീക്ഷ എഴുതുന്നതിലെ യുക്തി സമിതി ചോദ്യം ചെയ്തു.

ഈ മാറ്റങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് കൂടുതല്‍ സ്ഥിരം ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ശക്തിപ്പെടുത്തണമെന്നും ശുപാര്‍ശയില്‍ പറയുന്നു. സമിതിയുടെ ശുപാര്‍ശകള്‍ നീറ്റ് പരിഷ്‌കാരങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല. കേന്ദ്രം നടത്തുന്ന എല്ലാ പ്രവേശന പരീക്ഷകളും സുരക്ഷിതമാക്കുന്നതിനുള്ള ദീര്‍ഘകാല നടപടികളും സമിതിയുടെ ശുപാര്‍ശയില്‍ ഉള്‍പ്പെടുന്നതായാണ്് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പരീക്ഷാ നടത്തിപ്പില്‍ കൂടുതല്‍ സര്‍ക്കാര്‍ നിയന്ത്രണം വേണം. സര്‍ക്കാര്‍ നടത്തുന്ന പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം വിപുലീകരിക്കണം. പുറംകരാറിനെ ആശ്രയിക്കുന്നത് കുറയ്ക്കണം. കരാര്‍ തൊഴിലാളികളെ കൂടുതലായി ആശ്രയിക്കുന്ന എന്‍ടിഎയ്ക്കുള്ളിലെ സ്ഥിരം ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും സമിതി ശുപാര്‍ശ ചെയ്തു. പരീക്ഷയ്ക്ക് സ്വകാര്യ കേന്ദ്രങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ സമിതി ശുപാര്‍ശ നല്‍കിയതായാണ് റിപ്പോര്‍ട്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കഴുകിയ പാത്രത്തിലെ ദുർഗന്ധം പോകുന്നില്ലേ? ഈ ട്രിക്കുകൾ ചെയ്യൂ

'ഇനിയും തുടർന്നാൽ വീട്ടുകാർ സംശയിക്കുമെന്ന്' പൃഥ്വി; രാജമൗലിയുടെ സർപ്രൈസ് പൊട്ടിച്ച് കയ്യിൽ കൊടുത്ത് മഹേഷ് ബാബു

ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ്; മഴ കളിക്കുന്നു, ഫൈനല്‍ വൈകുന്നു

പ്രമേഹ രോ​ഗികൾക്ക് ധൈര്യമായി കഴിക്കാം, പാഷൻ ഷ്രൂട്ടിന്റെ ​ഗുണങ്ങൾ

SCROLL FOR NEXT