എല്ലാ പരീക്ഷകളും റദ്ദാക്കിയതായി യുജിസിയുടെ പേരില്‍ വ്യാജ സന്ദേശം എക്സ്
India

'എല്ലാ പരീക്ഷകളും റദ്ദാക്കി, വിദ്യാര്‍ഥികള്‍ വീട്ടിലേക്ക് മടങ്ങിപ്പോകുക'; വ്യാജ സന്ദേശമെന്ന് യുജിസി

യുദ്ധ സമാനമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ എല്ലാ പരീക്ഷകളും റദ്ദാക്കിയതായി യുജിസിയുടെ പേരില്‍ വ്യാജ സന്ദേശം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യുദ്ധ സമാനമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ എല്ലാ പരീക്ഷകളും റദ്ദാക്കിയതായി യുജിസിയുടെ പേരില്‍ വ്യാജ സന്ദേശം. പരീക്ഷ എഴുതാന്‍ വരുന്ന എല്ലാ വിദ്യാര്‍ഥികളോടും വീട്ടിലേക്ക് മടങ്ങിപ്പോകാനും യുജിസി നിര്‍ദേശിക്കുന്ന വ്യാജ സന്ദേശമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ഇത്തരം വ്യാജ സന്ദേശങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് യുജിസി എക്‌സില്‍ കുറിച്ചു.

എല്ലാ പരീക്ഷകളും റദ്ദാക്കിയതായുള്ള അറിയിപ്പ് കെട്ടിച്ചമച്ചതും വ്യാജമാണെന്നും സ്ഥിരീകരിച്ച യുജിസി ഇത്തരത്തില്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും അറിയിച്ചു. ഒറ്റ നോട്ടത്തില്‍ യുജിസിയുടെ നോട്ടീസ് ആണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വ്യാജ സന്ദേശമാണ് പ്രചരിക്കുന്നത്. എല്ലാ ഔദ്യോഗിക അപ്ഡേറ്റുകള്‍ക്കായി യുജിസി വെബ്സൈറ്റിനെയും യുജിസിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ചാനലുകളെയും മാത്രം ആശ്രയിക്കാനും യുജിസി നിര്‍ദേശിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ ഭാഷയില്‍ തിരിച്ചടി നല്‍കിയതിന് പിന്നാലെ അതിര്‍ത്തിയില്‍ പാകിസ്ഥാനമായുള്ള സംഘര്‍ഷം വര്‍ധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വ്യാജ സന്ദേശം പ്രചരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT