ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതായി കര്‍ഷകര്‍ 
India

'ഓണ്‍ലൈന്‍ സെന്‍സര്‍ഷിപ്പ്'; ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതായി കര്‍ഷകര്‍ 

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രചാരണം നടത്താന്‍ കര്‍ഷക സംഘടനകള്‍ ഉപയോഗിച്ചിരുന്ന ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതായി റിപ്പോര്‍ട്ടുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രചാരണം നടത്താന്‍ കര്‍ഷക സംഘടനകള്‍ ഉപയോഗിച്ചിരുന്ന ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതായി റിപ്പോര്‍ട്ടുകള്‍. പ്രതിഷേധ പരിപാടികള്‍ തത്സമയം കാണിക്കാന്‍ തുടങ്ങിയതിന് പിന്നാലെ കിസാന്‍ ഏക്ത മോര്‍ച്ചയുടെ അക്കൗണ്ടുകള്‍ ഓണ്‍ലൈന്‍ സെന്‍സര്‍ഷിപ്പിന് വിധേയമായതായി കര്‍ഷകര്‍ ആരോപിച്ചു. 

കഴിഞ്ഞ മൂന്നാഴ്ചയായി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയില്‍ പ്രക്ഷോഭം നടത്തിവരികയാണ്. പ്രക്ഷോഭം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാവാത്തത് കൊണ്ട് കര്‍ഷകര്‍ സമരം ശക്തമാക്കി മുന്നോട്ടുപോകുകയാണ്. അതിനിടെയാണ് ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടി മന്‍ കി ബാത്ത് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് കര്‍ഷകര്‍. ഡിസംബര്‍ 27നുള്ള മന്‍ കി ബാത്ത് തീരുന്നതുവരെ വീടുകളില്‍ പാത്രം കൊട്ടി പ്രതിഷേധം അറിയിക്കണമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആഹ്വാനം ചെയതു. 

കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുക്കുന്നവരെ അഭിനന്ദിക്കാന്‍ വീടുകളില്‍ ഇരുന്ന് പാത്രവും കൈയ്യും കൊട്ടണമെന്ന് നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ഈ ആഹ്വാനമാണ് സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനായി അനുകരിക്കാന്‍ കര്‍ഷകര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. 

ഡല്‍ഹി അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം 25ാം ദിവസം പിന്നിട്ടപ്പോള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കര്‍ഷകരുടെ ആഹ്വാനം. നാളെമുതല്‍ റിലേ നിരഹാരാ സമരം ആരംഭിക്കുമെന്നും കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബം​ഗളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

SCROLL FOR NEXT