ഒമ്പത് സംസ്ഥാനങ്ങളിലേക്കാണ് സമിതി രൂപവത്കരിച്ചിരിക്കുന്നത്.  ഫയൽ
India

തെരഞ്ഞെടുപ്പിലെ മോശം പ്രകടനം; വിലയിരുത്തലിന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി, കര്‍ണാടകയില്‍ ഹൈബിയും തെലങ്കാനയില്‍ പി ജെ കുര്യനും

ഹിമാചല്‍ പ്രദേശ് അടക്കമുള്ള ഒമ്പത് സംസ്ഥാനങ്ങളിലേക്കാണ് പാര്‍ട്ടിയുടെ മോശംപ്രകടനം വിലയിരുത്താന്‍ സമിതി രൂപവത്കരിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മോശം പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങളില്‍ വിലയിരുത്തലുകള്‍ക്കായി വസ്തുതാന്വേഷണ സമിതികള്‍ രൂപവത്കരിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധികാരത്തിലുള്ള കര്‍ണാടക, തെലങ്കാന, ഹിമാചല്‍ പ്രദേശ് അടക്കമുള്ള ഒമ്പത് സംസ്ഥാനങ്ങളിലേക്കാണ് പാര്‍ട്ടിയുടെ മോശംപ്രകടനം വിലയിരുത്താന്‍ സമിതി രൂപവത്കരിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രൂപവത്കരിച്ച സമിതികളില്‍ കര്‍ണാടകയില്‍ ഹൈബി ഈഡനും തെലങ്കാനയില്‍ പി ജെ കുര്യനും അംഗങ്ങളാണ്.

കോണ്‍ഗ്രസ് അധികാരത്തിലുള്ള കര്‍ണാടകയില്‍ 28-ല്‍ ഒമ്പത് സീറ്റുകളാണ് കോണ്‍ഗ്രസിന് നേടാനായിരുന്നത്. തെലങ്കാനയില്‍ 17-ല്‍ എട്ട് സീറ്റുകളിലും ജയിച്ചു, ഹിമാചലില്‍ നാലു സീറ്റുകളില്‍ ഒരിടത്ത് പോലും കോണ്‍ഗ്രസിന് ജയിക്കാനായിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മധ്യപ്രദേശ്- പൃഥ്വിരാജ് ചവാന്‍, സപ്തഗിരി ഉലക, ജിഗ്‌നേഷ് മേവാനി, ഛത്തീസ്ഗഢ്- വീരപ്പ മൊയ്ലി, ഹരീഷ് ചൗധരി,

ഒഡീഷ- അജയ് മാക്കന്‍, താരിഖ് അന്‍വര്‍, ഡല്‍ഹി/ഉത്തരാഖണ്ഡ്/ഹിമാചല്‍ പ്രദേശ്- പി.ഐ.പുനിയ, രജനി പാട്ടീല്‍,

കര്‍ണാടക- മധുസൂദനന്‍ മിസ്ത്രി, ഗൗരവ് ഗൊഗോയ്, ഹൈബി ഈഡന്‍, തെലങ്കാന- പി.കെ. കുര്യന്‍, റാകിബുല്‍ ഹുസ്സൈന്‍, പര്‍ഗത് സിങ് എന്നിവരാണ് അംഗങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശക്തമായ മഴ: സംസ്ഥാനാത്ത് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

യോ​ഗർട്ട് ദിവസവും കഴിച്ചാൽ ശരീരത്തിന് എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകും

ഇനി മാത്യുവിന്‍റെ മാസ് കാലം; 'ഉടുമ്പൻചോല വിഷൻ' ട്രെയിലർ പുറത്ത്

ലോക തപാൽ ദിനം: മൂന്നരപ്പതിറ്റാണ്ട് കമ്പിത്തപാലെത്തിച്ച പേരോഴി വാസുദേവനെ ആദരിച്ചു

Bypoll results LIVE | അടിപതറി മമത; നന്ദി​ഗ്രാമിൽ ബിജെപിക്ക് തകർപ്പൻ ജയം