പ്രതീകാത്മക ചിത്രം 
India

നടിയോട് ലൈംഗികാഭ്യര്‍ഥന നടത്തി 'സംവിധായകന്‍'; 24കാരന്‍ അറസ്റ്റില്‍

സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് നടത്തുന്നുണ്ടെന്ന് പറഞ്ഞായിരുന്നു നടിയെ കബളിപ്പിച്ചത്‌ 

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: സംവിധായകനെന്ന വ്യാജേനെ നടിയോട് ലൈംഗികാഭ്യര്‍ഥന നടത്തിയ 24കാരന്‍ അറസ്റ്റില്‍. വെബ് സീരീസില്‍ അഭിനനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി കബളിപ്പിച്ച കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബംഗാളി നടിയോടാണ് യുവാവ് ലൈംഗിക അഭ്യര്‍ഥനയുമായി സമീപിച്ചത്.

പ്രതി ഓംപ്രകാശ് തിവാരി നേരത്തെ ഒരു പ്രൊഡക്ഷന്‍ ഹൗസില്‍ ജോലി ചെയ്തിരുന്നതിനാല്‍ കാസ്റ്റിങ് പ്രക്രിയയെ കുറിച്ച് അറിയാമായിരുന്നു. താന്‍ സ്വന്തമായി ഒരു പ്രൊഡക്ഷന്‍ ഹൗസ് നടത്തുന്നതായും ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ വ്യക്തമാക്കിയിരുന്നു. 

തന്റെ ലൈംഗികാവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും നടി പരാതിയില്‍ പറയുന്നു.

സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. താന്‍ പുതുതായി സംവിധാനം ചെയ്യുന്ന വെബ് സീരിസില്‍ അവസരമുണ്ടെന്നും അതിനായി സ്വകാര്യ ചിത്രങ്ങള്‍ ഇയാള്‍ നടിയോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവതി സ്വകാര്യ ചിത്രങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഇയാള്‍ നടിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. നേരത്തെ ഒരു പ്രൊഡക്ഷന്‍ ഹൗസുമായി ബന്ധപ്പെട്ടതിനാല്‍ ഇത് സംബന്ധിച്ച കാര്യങ്ങള്‍ പ്രതിയക്ക് അറിയാമായിരുന്നെന്നും മലാഡ് എസ്‌ഐ ധനഞ്ജയ് ലിഗഡെ പറഞ്ഞു. പൊലീസ് അന്വേഷണത്തില്‍ ഇയാള്‍ക്ക് സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസില്ലെന്നും കണ്ടെത്തി.

ഇയാള്‍ക്കെതിരെ കേസ് എടുത്തതായും സംഭവത്തില്‍ കുടുതല്‍ അന്വേഷണം നടക്കുകയായാണെന്നും എസ്‌ഐ പറഞ്ഞു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT