പ്രതീകാത്മക ചിത്രം 
India

'മരിച്ചത് അറിഞ്ഞില്ല'; 45കാരിയുടെ മൃതദേഹത്തിനൊപ്പം അമ്മയും സഹോദരനും കഴിഞ്ഞത് ഒരാഴ്ച

വീട്ടിനുള്ളില്‍ 45കാരിയുടെ മൃതദേഹത്തിന് ഒപ്പം ഒരാഴ്ച കഴിഞ്ഞ് അമ്മയും സഹോദരനും

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: വീട്ടിനുള്ളില്‍ 45കാരിയുടെ മൃതദേഹത്തിന് ഒപ്പം ഒരാഴ്ച കഴിഞ്ഞ് അമ്മയും സഹോദരനും. വീട്ടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം പുറത്തേയ്ക്ക് വരാന്‍ തുടങ്ങിയതോടെ, നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയ പൊലീസ് വീട്ടില്‍ മൃതദേഹത്തിന് ഒപ്പം അമ്മയും സഹോദരനും കഴിയുന്നതാണ് കണ്ടത്. ഇരുവരും മാനസിക വെല്ലുവിളികള്‍ നേരിടുന്നതായാണ് പൊലീസ് സംശയിക്കുന്നത്.

ഹൈദരാബാദില്‍ ബുധനാഴ്ചയാണ് സംഭവം. വീട്ടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം പുറത്തേയ്ക്ക് വരാന്‍ തുടങ്ങിയതോടെ അയല്‍വാസികള്‍ പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. വീട്ടില്‍ എത്തി വിളിച്ചപ്പോള്‍ ആരും പ്രതികരിച്ചില്ല. തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് പൊലീസ് അകത്തു കടക്കുകയായിരുന്നു. വീട്ടിനുള്ളില്‍ മെയ്ന്‍ ഹാളില്‍ കട്ടിലില്‍ മൃതദേഹം കിടക്കുന്ന നിലയിലായിരുന്നു. അഴുകിയ നിലയിലുള്ള മൃതദേഹത്തിന് ഒപ്പമാണ് അമ്മയും സഹോദരനും വീട്ടില്‍ ഒരാഴ്ചയായി കഴിഞ്ഞതെന്നും പൊലീസ് പറയുന്നു.

മകള്‍ മരിച്ചത് താന്‍ അറിഞ്ഞില്ലെന്നാണ് അമ്മ പറഞ്ഞതെന്നും പൊലീസ് പറയുന്നു. അമ്മയും സഹോദരനും മാനസിക വെല്ലുവിളികള്‍ നേരിടുന്നതായി പൊലീസ് സംശയിക്കുന്നു.  ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് 45കാരി മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 45കാരി മരിച്ചിട്ട് ഒരാഴ്ചയായതായും മൃതദേഹം പോസ്റ്റ്‌മോര്‍്ട്ടത്തിന് അയച്ചതായും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞ് പറഞ്ഞ് 24കാരി'; വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയെ ബലാത്സംഗം ചെയ്തു; ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം; 2 പേര്‍ പിടിയില്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

'കൃഷ്ണേട്ടാ എന്നൊരു നൂറുവട്ടം വിളിച്ച് വെറുപ്പിച്ചിട്ടുണ്ട്! ക്ലൈമാക്സ് രക്ഷിച്ച സിനിമ'; 'ദൃഢം' ഒടിടി റിലീസിന് പിന്നാലെ പ്രേക്ഷകർ

SCROLL FOR NEXT