പ്രതീകാത്മക ചിത്രം 
India

ജെയിംസ് ബോണ്ട് ആരാധകന്‍;  39.5ലക്ഷം രൂപയുടെ എസ്‌യുവി; 007 നമ്പര്‍ കിട്ടാന്‍ 28കാരന്‍ ചെലവിട്ടത് 34ലക്ഷം രൂപ

39.5 ലക്ഷം മുടക്കി വാങ്ങിയ എസ്‌യുവിക്കാണ് ഇഷ്ടനമ്പര്‍ സ്വന്തമാക്കാനായി 34 ലക്ഷം രൂപ ചെലവിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്:  ആരാധന പലര്‍ക്കും പലവിധത്തിലാണ്. ജെയിംസ് ബോണ്ട് ആരാധകനായ ആഷിക് പട്ടേല്‍ 007 എന്ന നമ്പര്‍ എസ്‌യുവിക്ക് ലഭിക്കുന്നതിനായി ചെലവിട്ടത് 34 ലക്ഷം രൂപ. 39.5 ലക്ഷം മുടക്കി വാങ്ങിയ എസ്‌യുവിക്കാണ് ഇഷ്ടനമ്പര്‍ സ്വന്തമാക്കാനായി 34 ലക്ഷം രൂപ ചെലവിട്ടത്.

കോവിഡ് പ്രതിസന്ധിയുടെ കാലത്ത് ഇത്രയും തുക ചെലവിട്ട് ഇഷ്ടനമ്പര്‍ വാങ്ങുന്ന വിവേകത്തെ പലരും ചോദ്യം ചെയ്‌തേക്കാം. എന്നാല്‍ ഈ നമ്പര്‍ സ്വന്തമാക്കാന്‍ അതിന്റെതായ കാരണങ്ങളുണ്ടെന്നാണ് ആഷികിന്റെ പക്ഷം. 

താന്‍ ആദ്യമായി വാങ്ങുന്ന വാഹനമാണിത്. അതിന് 007 എന്ന നമ്പര്‍ കിട്ടിയത് എനിക്ക് പുത്തന്‍ ഉന്‍മേഷം നല്‍കുന്നു. അതിന് ചെലവിട്ട പണത്തെ കുറിച്ച് തനിക്ക് വേവലാതിയില്ല. ഇത് എന്റെ ഭാഗ്യനമ്പറാണെന്ന് ഞാന്‍ കരുതുന്നു ആഷിക് പറയുന്നു. അഹമ്മദാബാദിലെ ന്യൂഷാഗിബാഗിലാണ് ആഷിക് താമസിക്കുന്നത്

നവംബര്‍ 23ന് അര്‍ധരാത്രിയാണ് തന്റെ വാഹനമായ ഫോര്‍ച്യൂണറിന് GJ01WA007 എന്ന നമ്പര്‍ ലഭിക്കുന്നത്. ഈ നമ്പറിന്റെ അടിസ്ഥാന വില 25,000 രൂപയായിരുന്നു. മറ്റൊരാള്‍ കൂടി ഈ നമ്പറിനായി രംഗത്തെത്തിയതോടെ ലേലം വിളിയായി. ലേലം വിളി രാത്രി 11.30വരെ നീണ്ടു. അവസാനം 34 ലക്ഷം രൂപയ്ക്കാണ് ആഷിക്ക് ഇഷ്ടനമ്പര്‍ സ്വന്തമാക്കിയത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം