ബിസി പാട്ടീല്‍/ഫയല്‍ 
India

മനക്കരുത്തില്ലാത്ത കര്‍ഷകര്‍ ആത്മഹത്യ ചെയ്യും, അതിന് സര്‍ക്കാര്‍ എന്തു പിഴച്ചു?; വിവാദ പരാമര്‍ശവുമായി കര്‍ണാടക കൃഷിമന്ത്രി

മനക്കരുത്തില്ലാത്ത കര്‍ഷകര്‍ ആത്മഹത്യ ചെയ്യും, അതിന് സര്‍ക്കാര്‍ എന്തു പിഴച്ചു?; വിവാദ പരാമര്‍ശവുമായി കര്‍ണാടക കൃഷിമന്ത്രി 

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: മനസ്സിനു കരുത്തില്ലാത്ത കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമെന്നും അതിനു സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലെന്നും കര്‍ണാടക കൃഷിമന്ത്രി ബിസി പാട്ടീല്‍. സര്‍ക്കാരിന്റെ നയങ്ങള്‍ കര്‍ഷക ആത്മഹത്യയ്ക്കു കാരണമല്ലെന്ന് പാട്ടീല്‍ പറഞ്ഞു. 

''കര്‍ഷകര്‍ മരിക്കാന്‍ തീരുമാനിക്കുന്നതിനു കാരണം സര്‍ക്കാരിന്റെ നയങ്ങള്‍ അല്ല. കര്‍ഷകര്‍ മാത്രമല്ല, വ്യവസായികളും മരിക്കുന്നുണ്ട്. എല്ലാ ആത്മഹത്യകളും കര്‍ഷക ആത്മഹത്യകള്‍ അല്ല''- ബിസി പാട്ടീല്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

ഇതു രണ്ടാം വട്ടമാണ് കര്‍ണാടക കൃഷിമന്ത്രി കര്‍ഷക ആത്മഹത്യകളെക്കുറിച്ചു വിവാദ പരാമര്‍ശം നടത്തുന്നത്. യാതൊരു ആലോചനയുമില്ലാതെ മരണത്തില്‍ അഭയം പ്രാപിക്കുന്ന കര്‍ഷകര്‍ ഭീരുക്കളാണെന്ന് കഴിഞ്ഞ  ഡിസംബറില്‍ പാട്ടീല്‍ പറഞ്ഞിരുന്നു.

''ജീവനൊടുക്കുന്ന കര്‍ഷകര്‍ ഭീരുക്കളാണ്. ഭാര്യയെയും മക്കളെയും നോക്കാതെ ആത്മഹത്യ ചെയ്യുന്നവര്‍ മറ്റെന്താണ്? വെള്ളത്തില്‍ വീണാല്‍ നീന്തി കരയ്ക്കു കയറണം'' ഇതായിരുന്നു അന്ന് പാട്ടീലിന്റെ വാക്കുകള്‍.

പാട്ടീലിന്റെ വിവാദ പരാമര്‍ശത്തിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുവന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

'നല്ല സിനിമയെടുത്ത് ജനങ്ങളെ രസിപ്പിക്കൂ, പഴയ ഇമേജ് തിരിച്ചുപിടിക്കാം'; രാജ്പാൽ യാദവിനോട് സുപ്രീം കോടതി

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഒരു വർഷത്തേക്ക് കൂടി നീട്ടി

റിയാദ് വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം; തകര്‍ത്തതായി സഖ്യസേന

മുന്നറിയിപ്പില്‍ മാറ്റം, ഇന്നുമുതല്‍ ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്