crime scene  
India

സ്വത്തു തര്‍ക്കം: അച്ഛനെയും മകളെയും പഞ്ചായത്ത് ഓഫീസിനുള്ളിലിട്ട് വെട്ടിക്കൊലപ്പെടുത്തി

രുദ്രപ്പ കുന്ദരാഗി (67), മകള്‍ ശശികല (26) എന്നിവരാണ് കൊല്ലപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ബംഗലൂരു: അച്ഛനെയും മകളെയും പഞ്ചായത്ത് ഓഫീസിനുള്ളിലിട്ട് വെട്ടിക്കൊലപ്പെടുത്തി. കര്‍ണാടകയിലെ ബെലഗാവിയിലാണ് സംഭവം. രുദ്രപ്പ കുന്ദരാഗി (67), മകള്‍ ശശികല (26) എന്നിവരാണ് കൊല്ലപ്പെട്ടത്. മുന്‍ സൈനികനാണ് രുദ്രപ്പ.

ആരവാടി ഗ്രാമത്തിലെ പഞ്ചായത്ത് ഓഫീസില്‍ വെച്ചായിരുന്നു കൊലപാതകം. സ്വത്തു തര്‍ക്കമാണ് കൊലപാതക കാരണമെന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട രുദ്രപ്പയുടെ സഹോദരന്മാരും അനന്തരവനും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് സൂചിപ്പിച്ചു.

സ്വത്തിനെച്ചൊല്ലി 38 വര്‍ഷത്തോളമായി തര്‍ക്കം നിലനിന്നിരുന്നു. സ്വത്തുമായി ബന്ധപ്പെട്ട രേഖകളുമായി എത്തിയ രുദ്രപ്പയെയും മകളെയും പ്രതികള്‍ ആക്രമിക്കുകയായിരുന്നു. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി ബെലഗാവി എസ്പി കെ രാജരാജന്‍ പറഞ്ഞു.

Father and his daughter were hacked to death inside a grama panchayat office

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുപിഐ നികുതി പിന്‍വലിക്കണമെന്ന് രാഹുല്‍; തീരുമാനത്തിന് പിന്നില്‍ വിദേശ സ്വാധീനമില്ലെന്ന് കേന്ദ്രം

'പിണറായിയുടെ കാലത്തെ അതേരീതി; സതീശനില്‍ അല്‍പമെങ്കിലും മാറ്റം പ്രതീക്ഷിച്ചു'; ദുരനുഭവം വിവരിച്ച് ജെ ദേവിക

പൊള്ളുന്ന വിലയിലും പെട്രോള്‍ കിട്ടാനില്ല; പാകിസ്ഥാന്‍ ലോക്ക്ഡൗണിലേക്ക്

'എല്ലാ കാര്യങ്ങളും സെറ്റ് ചെയ്ത് ചെയ്യുന്ന ആളാണ് ഞാൻ, അക്കാര്യത്തിൽ അസ്വസ്ഥത തോന്നാറുണ്ട്; വ്ലോ​ഗിങ്ങിനെ ജോലിയായല്ല അഹാന കാണുന്നത്'

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Dhanalekshmi DL 69 lottery result