പ്രതീകാത്മക ചിത്രം 
India

അച്ഛനും മകനും ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്തു ; പോക്‌സോ കേസ്

ഗ്രാമത്തിലെ കുട്ടികള്‍ക്കായി ഇവര്‍ കബഡി പരീശിലനം നല്‍കിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ് : പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ അച്ഛനും മകനും ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ജില്ലയിലെ അച്ചുതപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കബഡി പരിശീലനത്തിന്റെ മറവിലാണ് ഇവര്‍ കുട്ടികളെ പീഡനത്തിന് ഇരയാക്കിയത്.

50 വയസ്സുള്ള ബാപ്പയ്യ, മകന്‍ 27 വയസ്സുള്ള നൂകലു എന്നിവര്‍ക്കെതിരെയാണ് പരാതി. ഗ്രാമത്തിലെ കുട്ടികള്‍ക്കായി ഇവര്‍ കബഡി പരീശിലനം നല്‍കിയിരുന്നു. ഇതിന്റെ മറവില്‍ ഞായറാഴ്ച  കുട്ടികളെ ബലാൽസം​ഗം ചെയ്യുകയായിരുന്നു.

ചൊവ്വാഴ്ചയാണ് അച്ഛനും മകനുമെതിരെ പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ അച്ചുതപുരം പൊലീസില്‍ പരാതി നല്‍കിയത്. ബാപ്പയ്യക്കും നൂകലുവിനുമെതിരെ പോക്‌സോ കേസെടുത്തു. ഇവരെ പിടികൂടുന്നതിനായി പൊലീസ് പ്രത്യേകസംഘം രൂപീകരിച്ചിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം