പ്രതീകാത്മക ചിത്രം 
India

ആട് ഒരു ഭീകരജീവിയാണ്!; വീടിനുള്ളില്‍ കയറിയതിനെച്ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് ഇരട്ടക്കൊലപാതകത്തില്‍

ആടു വീടിനുള്ളില്‍ കയറി, തല്ലി കാലൊടിച്ചു; തര്‍ക്കത്തിനൊടുവില്‍ പിസ്റ്റള്‍ എടുത്തു വെടിവച്ചു, അച്ഛനും മകനും മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ആഗ്ര: ആടു വീട്ടില്‍ കയറിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് അച്ഛനെയും മകനെയും വെടിവച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയിലാണ് സംഭവം.

ഭീകം സിങ് എന്നയാളുടെ ആട് ഗ്യാനിയുടെ വീട്ടില്‍ കടന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഇരട്ടക്കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പറമ്പില്‍ കടന്ന ആടിനെ ആരോ വടികൊണ്ട് അടിച്ചു. ആടിന്റെ കാല് ഒടിഞ്ഞു. ഇതില്‍ പ്രകോപിതരായ ഗ്യാനി പിസ്റ്റള്‍ എടുത്ത് ബീകത്തിനെയും മകനെയും വെടിവയ്ക്കുകയായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോവും വഴി ഇരുവരും മരിച്ചു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ ഗ്രാമത്തില്‍ എത്തി. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ പൊലീസിനെ നിയോഗിച്ചു. 

ഗ്രാമത്തില്‍ സംഘര്‍ഷ സ്ഥിതിയുണ്ടെന്നും പൊലീസ് കരുതല്‍ സ്വീകരിക്കുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

അതേസമയം ആടിനെച്ചൊല്ലിയുള്ള തര്‍ക്കം എങ്ങനെ ഇത്തരമൊരു ദുരന്തത്തില്‍ എത്തിയെന്ന അമ്പരപ്പിലാണ്, ഒരു വിഭാഗം ആളുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT