റീല്‍സ് ചിത്രീകരിച്ച ബൈക്ക് മേല്‍പ്പാലത്തില്‍ നിന്ന് താഴോട്ട് എറിഞ്ഞ് നാട്ടുകാര്‍ വീഡിയോ ദൃശ്യം
India

'പൊറുതിമുട്ടി'; റീല്‍സ് ചിത്രീകരിച്ച ബൈക്ക് മേല്‍പ്പാലത്തില്‍ നിന്ന് താഴോട്ട് എറിഞ്ഞ് നാട്ടുകാര്‍; വൈറല്‍ വീഡിയോ

യാത്രക്കാരുടെ ജീവന് അപകടം ഉണ്ടാക്കുന്ന തരത്തിലായിരുന്നു തിരക്കേറിയ ദേശീയപാതയില്‍ യുവാക്കളുടെ വീഡിയോ ചിത്രീകരണം.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: റീല്‍സ് വൈറലാക്കാന്‍ ബൈക്ക് സ്റ്റണ്ട് നടത്തിയ യുവാക്കള്‍ക്ക് എട്ടിന്റെ പണികൊടുത്ത് നാട്ടുകാര്‍. ബംഗളുരു- തുമകുരു ദേശീയപാതയിലെ മേല്‍പ്പാലത്തില്‍വച്ച് ബൈക്ക് സ്റ്റണ്ട് നടത്തുകയും അതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്ത യുവാക്കളെയാണ് നാട്ടുകാര്‍ പുതിയപാഠം പഠിപ്പിച്ചത്. വീഡിയോ ചിത്രീകരിച്ച ബൈക്ക് നാട്ടുകാര്‍ ചേര്‍ന്ന് മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് എറിയുകയും ചെയ്തു.

യുവാക്കളുടെ ബൈക്ക് താഴോട്ട് എറിയുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. യാത്രക്കാരുടെ ജീവന് അപകടം ഉണ്ടാക്കുന്ന തരത്തിലായിരുന്നു തിരക്കേറിയ ദേശീയപാതയില്‍ യുവാക്കളുടെ വീഡിയോ ചിത്രീകരണം. ഇതില്‍ കോപാകുലരായ നാട്ടുകാര്‍ മേല്‍പ്പാലത്തിന്റെ കൈവരിയിലൂടെ ബൈക്ക് താഴോട്ട് ഇടുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതേസമയം, സംഭവത്തില്‍ നാട്ടുകാരുടെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ രംഗത്തെത്തി. എന്നാല്‍ ഇതല്ലാതെ ജനങ്ങള്‍ക്ക് മറ്റുമാര്‍ഗങ്ങള്‍ ഇല്ലെന്നാണ് മറ്റു ചിലരുടെ അഭിപ്രായം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം