പ്രതീകാത്മക ചിത്രം 
India

മദ്യപാനം കൊണ്ട് പൊറുതിമുട്ടി; അച്ഛനെ മകന്‍ കഴുത്തറുത്ത് കൊന്നു; സംസ്‌കാര ചടങ്ങിനിടെ അറസ്റ്റ്

സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ കഴുത്തിലും കൈത്തണ്ടയിലുമേറ്റ മുറിവ് ശ്രദ്ധയില്‍പ്പെട്ട ഒരാള്‍ ഇക്കാര്യം പൂജാരിയെ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മദ്യത്തിന് അടിമയായ അച്ഛനെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് മകനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഡല്‍ഹിയിലെ പഞ്ചാബി ബാഗിലാണ് സംഭവം.

പ്രതിയായ റിങ്കു യാദവ് അച്ഛന്റെ മൃതദേഹം പശ്ചിമ വിഹാറിലെ ശ്മശാനത്തിലേക്ക് കൊണ്ടുവന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ കഴുത്തിലും കൈത്തണ്ടയിലുമേറ്റ മുറിവ് ശ്രദ്ധയില്‍പ്പെട്ട ഒരാള്‍ ഇക്കാര്യം പൂജാരിയെ അറിയിച്ചു. തുടര്‍ന്ന് മകനോട് കാര്യങ്ങള്‍ തിരക്കിയെങ്കിലും കൃത്യമായ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. 

സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയതതെന്ന് മകന്‍ പൊലീസിനോട് പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായും അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

SCROLL FOR NEXT