India

കല്യാണം കഴിക്കണമെന്ന് പറഞ്ഞ് യുവാവ് പിറകെ; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍; വനിതാ പൊലീസിന്റെ ക്രൂരമര്‍ദ്ദനം

കല്യാണം കഴിക്കണമെന്ന് പറഞ്ഞ് ശല്യപ്പെടുത്തിയ യുവാവിനെതിരെ പരാതി നല്‍കാനെത്തിയ പെണ്‍കുട്ടിക്ക് വനിതാ പൊലീസുകാരുടെ ക്രൂരമര്‍ദ്ദനം 

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളുരൂ: പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് വനിതാ പൊലീസുകാര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് ശല്യം ചെയ്ത യുവാവിനെതിരെ പരാതി നല്‍കാന്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ വനിതാ പൊലീസുകാര്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിനെതിരെ  രക്ഷിതാക്കള്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. 

കര്‍ണാടകയിലെ ഒന്നാം വര്‍ഷ പ്രീയൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയാണ് യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ എത്തിയത്. സമൂഹമാധ്യമത്തിലെ സുഹൃത്തിനെതിരെയായിരുന്നു പെണ്‍കുട്ടിയുടെ പരാതി. ഇയാള്‍ തുടര്‍ച്ചയായി പുറകെ നടന്ന് ശല്യം ചെയ്യുകയാണെന്നും വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. ശല്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും  കേള്‍ക്കാന്‍ യുവാവ് തയ്യാറായില്ല.പിന്നീട് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെ  പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.  

യുവാവിനെതിരെ പരാതി നല്‍കാന്‍ എത്തിയ പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് അപേക്ഷ വാങ്ങാന്‍ പോലും പൊലീസ് തയ്യാറില്ല. പരാതി നല്‍കാനെത്തിയ പെണ്‍കുട്ടിയെ മൂന്ന് വനിതാ പൊലീസുകാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ പെണ്‍കുട്ടിക്ക് സാരമായി പരിക്കേറ്റിരുന്നു. കൂടാതെ വനിതാ പൊലീസുകാര്‍ അധിക്ഷേപിച്ചതായും മാതാപിതാക്കള്‍ ആരോപിക്കുന്നു. പരിക്കേറ്റ് പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT