നിതീഷ് കുമാര്‍: ഫയല്‍/പിടിഐ 
India

ഇന്ത്യ മുന്നണിയിലേക്ക് കൂടുതല്‍ പാര്‍ട്ടികള്‍;  അവകാശവാദവുമായി നിതീഷ്

മുന്നണിയിലേക്ക് വരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഏതെന്ന് പറയാന്‍ അദ്ദേഹം തയ്യാറായില്ല.

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഇന്ത്യാ മുന്നണിയില്‍ കൂടുതല്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ചേരുമെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍. എന്നാല്‍ മുന്നണിയിലേക്ക് വരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഏതെന്ന് പറയാന്‍ അദ്ദേഹം തയ്യാറായില്ല. ബിജെപിക്കെതിരായ വിശാലസഖ്യം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളെ ഒരുമിച്ചുകൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ് നിതീഷ്.

ഇന്ത്യ മുന്നണിയുടെ അടുത്ത യോഗത്തില്‍ സീറ്റ് പങ്കിടല്‍ ഉള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ നടക്കുമെന്ന് അദ്ദേഹം സൂചന നല്‍കി. 'മുംബൈയില്‍ നടക്കാനിരിക്കുന്ന യോഗത്തില്‍ അടുത്ത വര്‍ഷത്തെ പൊതു തെരഞ്ഞെടുപ്പിനുള്ള ഇന്ത്യ മുന്നണിയുടെ തന്ത്രങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യും. സീറ്റ് വിഭജനം പോലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും മറ്റ് നിരവധി അജണ്ടകള്‍ക്ക് അന്തിമരൂപം നല്‍കുകയും ചെയ്യും. ഏതാനും രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടി ഞങ്ങളുടെ സഖ്യത്തില്‍ ചേരും' -നിതീഷ് മാധ്യമങ്ങളോട് പറഞ്ഞു.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പരമാവധി പാര്‍ട്ടികളെ ഒന്നിപ്പിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. ആ ദിശയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 26 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നുള്ള സഖ്യം ഇതിനകം രണ്ടുതവണ യോഗം ചേര്‍ന്നിരുന്നു. ജൂണ്‍ 23ന് പട്‌നയിലും ജൂലൈ 17-18 തീയതികളില്‍ ബംഗളൂരുവിലും. ആഗസ്റ്റ് 31, സെപ്റ്റംബര്‍ ഒന്ന് തീയതികളില്‍ മുംബൈയിലാണ് അടുത്ത യോഗം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?'

ഗോവിന്ദ് പൈയ്ക്കും അഭിഷേകിനും സെഞ്ച്വറി; സമനില പിടിച്ച് കേരളം

എമിറേറ്റ്‌സിൽ ജോലി നേടാം; ബിരുദം യോഗ്യത, ചെന്നൈയിൽ നിയമനം

എതിർ താരത്തിന്റെ മുടി പിടിച്ചുവലിച്ചു; വിനീഷ്യസ് ജൂനിയറിന് വിലക്ക്!

'ഇത്രയും കാലത്തിന് ശേഷം, ഇപ്പോഴാണ് എനിക്കൊരു ബ്രേക്ക് വേണമെന്ന് ധൈര്യമായി പറയാൻ കഴിയുന്നത്'