കുട്ടിയാനകള്‍ അടിപിടി കൂടുന്ന ദൃശ്യങ്ങള്‍ 
India

കുട്ടിയാനകൾ തമ്മിൽ അടിപിടി; ഇടപെട്ട് 'മുതിർന്നവർ'- വീഡിയോ 

 ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ ആണ് ദൃശ്യങ്ങൾ പങ്കുവെച്ചത്

സമകാലിക മലയാളം ഡെസ്ക്

കാട്ടിലെ ദൃശ്യങ്ങൾക്ക് കാഴ്ചക്കാർ ഏറെയാണ്. ആനയുടെയും കടുവയുടെയും പുലിയുടെയും ദൃശ്യങ്ങൾ പുറത്തുവരുന്ന ​ഘട്ടത്തിൽ തന്നെ സോഷ്യൽമീഡിയയിൽ അടക്കം ഹിറ്റാണ്. ആനക്കൂട്ടത്തിനൊപ്പമാണ് കുട്ടിയാനകൾ സഞ്ചരിക്കാറ്. കുട്ടിയാനകളുടെ സംരക്ഷണാർത്ഥം ചുറ്റിലുമായി അണിനിരന്നാണ് വലിയ ആനകളുടെ സഞ്ചാരം. ഇപ്പോൾ ആനക്കുട്ടികൾ തമ്മിൽ അടിപിടി കൂടുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. 

പർവീൺ കസ്വാൻ  ഐഎഫ്എസ് ആണ് ദൃശ്യങ്ങൾ പങ്കുവെച്ചത്. തീറ്റതേടുന്ന ആനക്കൂട്ടത്തെയും സമീപത്തായി വാശിയോടെ അടിപിടി കൂടുന്ന ആനക്കുട്ടികളെയും ദൃശ്യത്തിൽ കാണാം. തുമ്പിക്കൈ കൊണ്ട് ഒരു കുട്ടിയാനയെ പിന്നോട്ട് തള്ളുകയാണ്.

പോരാട്ടം മുറുകിയതോടെ കുട്ടിയാനകൾക്ക് അരികിലേക്ക് ആനക്കൂട്ടം ഓടിയെത്തി. സഹോദരങ്ങൾ തമ്മിൽ അടിപിടി കൂടിയാൽ മുതിർന്നവർക്ക് ഇടപെടേണ്ടി വരും എന്ന മുഖവരയോടെയാണ് ദൃശ്യം പങ്കുവെച്ചിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT