ആയിഷ സുല്‍ത്താന / ട്വിറ്റര്‍ ചിത്രം 
India

ആയിഷ സുൽത്താനയെ വിട്ടയച്ച് കവരത്തി പൊലീസ്;​ മൂന്നുദിവസം ദ്വീപിൽ തുടരണം 

ആയിഷയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  രാജ്യദ്രോഹക്കേസിൽ ചലച്ചിത്ര പ്രവർത്തക ആയി‌ഷ സുൽത്താനയെ കവരത്തി പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. മൂന്ന് ദിവസം ലക്ഷദ്വീപിൽ തുടരണമെന്നും ആവശ്യമെങ്കിൽ വിളിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു. ആയിഷയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

വൈകീട്ട് നാല് മണിയോടെ കവരത്തി പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിൽ അഭിഭാഷകനൊപ്പമാണ് ആയി‌ഷ ഹാജരായത്. ബയോവെപ്പൺ പരാമർശത്തിൽ ബിജെപി ലക്ഷദ്വീപ് അദ്ധ്യക്ഷൻ നൽകിയ പരാതിയിലാണ് കേസ്. രാജ്യ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പൊലീസ് അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കുമെന്നും ആയിഷ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 

കേന്ദ്രം ദ്വീപിൽ ജൈവായുധം ഉപയോ​ഗിച്ചു എന്ന് ആയിഷ ചാനൽ ചർച്ചക്കിടെ ആവർത്തിച്ച് പറഞ്ഞു. ആയിഷയുടേത് വിമർശനമല്ല, വിദ്വേഷപ്രചരണമാണെന്നായിരുന്നു ലക്ഷദ്വീപ് ഭരണകൂടം കോടതിയിൽ വ്യക്തമാക്കിയത്. മുൻകൂർ ജാമ്യം തേടി കൊണ്ടുള്ള ആയിഷയുടെ ഹർജി ഹൈക്കോടതി വിധി പറയാൻ വേണ്ടി മാറ്റിവെച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT