ബജറ്റ് അവതരിപ്പിക്കാനെത്തുന്ന കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍/ ഫയല്‍ചിത്രം 
India

ഇന്ന് കേന്ദ്ര ബജറ്റ്; 'മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലെ' പ്രഖ്യാപനങ്ങൾ, പ്രതീക്ഷിച്ച് രാജ്യം 

'മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലെ' ബജറ്റ് എന്നാണ് ധനമന്ത്രി നൽകുന്ന വിശേഷണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: 2021-22 സാമ്പത്തികവർഷത്തെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് രാവിലെ 11ന് അവതരിപ്പിക്കും. കോവിഡ് പ്രതിസന്ധിക്കും സാമ്പത്തിക മാന്ദ്യത്തിനും കർഷക പ്രക്ഷോഭങ്ങൾക്കുമിടെ ഏറെ പ്രതീക്ഷയോടെയാണ് രാജ്യം പൊതുബജറ്റ് ഉറ്റുനോക്കുന്നത്. സമ്പദ് വ്യവസ്ഥയെ കരകയറ്റാൻ ബജറ്റിൽ എന്ത് മാജിക്കാണ് ധനമന്ത്രി നിർമല സീതാരാമൻ കാഴ്ച വെയ്ക്കാൻ പോകുന്നത് എന്ന തരത്തിൽ ചർച്ചകൾ കൊഴുക്കുകയാണ്. 'മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലെ' ബജറ്റ് എന്നാണ് ധനമന്ത്രി നൽകുന്ന വിശേഷണം. 

സമ്പദ്‍വ്യവസ്ഥയുടെ വീണ്ടെടുക്കലും വാക്സിനേഷനും ബജറ്റിന്റെ പ്രധാന അജണ്ടകളായേക്കുമെന്നാണ് കണക്കാക്കുന്നത്. അടുത്ത സാമ്പത്തിക വർഷത്തിൽ ആരോഗ്യ സംരക്ഷണ ചെലവ് ഇരട്ടിയാക്കാൻ സാധ്യതയുണ്ട്. വ്യവസായമേഖലയുടെ തിരിച്ചുവരവിനും ഓഹരിവിറ്റഴിക്കൽ മുൻനിർത്തിയുള്ള ധനസമാഹരണത്തിനും നിർമല സീതാരാമൻ കാര്യമായ പരിഗണന നൽകും.

നെഗറ്റീവ് വളർച്ചയിൽ എത്തിനിൽക്കുന്ന ഈ സാമ്പത്തിക വർഷത്തിൽ നിന്ന് അടുത്ത സാമ്പത്തിക വർഷം 11 ശതമാനം വളർച്ച നേടുക എന്ന ലക്ഷ്യം എളുപ്പമാകില്ല. ജനങ്ങളുടെ കയ്യിൽ കൂടുതൽ പണമെത്തിച്ച് വിപണികൾ സജീവമാക്കാതെ സാമ്പത്തികമേഖല രക്ഷപ്പെടില്ലെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ. ഇതിനായി നികുതി സ്ലാബുകളിൽ ചില മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്ന് വിദഗ്ധർ കണക്കുകൂട്ടുന്നു. കോവിഡ് മഹാമാരിയെ നേരിടാനുള്ള കൂടുതൽ പദ്ധതികൾ, തൊഴിലുറപ്പ് പദ്ധതിക്കായി കൂടുതൽ തുക തുടങ്ങിയവ ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. മാന്ദ്യം മറികടക്കാൻ ആത്മനിർഭർ ഭാരത് പദ്ധതിയിൽ ഊന്നിയുള്ള തുടർ പ്രഖ്യാപനങ്ങൾക്ക് സാധ്യതയുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

എസ്‌ഐആര്‍: എല്ലാവരും രേഖകള്‍ സമര്‍പ്പിക്കേണ്ടി വരില്ല; നടപടിക്രമങ്ങള്‍ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

SCROLL FOR NEXT