മമത ബാനര്‍ജി FILE
India

'തെരഞ്ഞെടുപ്പിനു മുമ്പ് പ്രകോപന പ്രസംഗം'; മമതക്കെതിരെ കേസെടുത്ത് പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Bijeesh

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിക്കെതിരെ പൊലീസ് കേസെടുത്തു. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് മമത നടത്തിയ പ്രസംഗം പ്രകോപനപരമാണെന്ന് കാണിച്ച് നല്‍കിയ പരാതിയിലാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സിലിഗുഡിയിലെ പൊലീസ് സ്റ്റേഷനില്‍ തുഷാര്‍ കാന്തി ദാസ് എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

മാര്‍ച്ച് 9ന് കൊല്‍ക്കത്തയിലെ ധര്‍ണ മഞ്ചില്‍, മെട്രോ ചാനലിന് മുന്നില്‍ നടന്ന പരിപാടിയില്‍ മമത ബാനര്‍ജി നടത്തിയ പ്രസംഗമാണ് പരാതിയില്‍ പരാമര്‍ശിക്കുന്നത്. സാമുദായിക സൗഹാര്‍ദത്തെ ബാധിക്കുന്നതും ജനാധിപത്യ സംവിധാനത്തിന് ഭീഷണിയുണ്ടാക്കുന്നതുമായ പരാമര്‍ശമാണ് മമതയുടെ പ്രസംഗത്തിലുണ്ടായിരുന്നതെന്ന് പരാതിയില്‍ ആരോപിക്കുന്നു.

പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ സാമൂഹ്യ ഐക്യത്തെ ബാധിച്ചു, ഭരണഘടനാ മൂല്യങ്ങളെ അവമതിച്ചു, തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളും ഭരണഘടനാ മാനദണ്ഡങ്ങളും ലംഘിക്കപ്പെട്ടു തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിലുള്ളത്. പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു. പ്രസംഗത്തിന്റെ ഉള്ളടക്കവും സാഹചര്യവും പരിശോധിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

തൃണമൂല്‍ കോണ്‍ഗ്രസില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായ ഘട്ടത്തിലാണ് മമതക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിയമവാഴ്ചയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശുദ്ധിയും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടിയെന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം. എന്നാല്‍, എഫ്ഐആര്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. പാര്‍ട്ടി നേതൃത്വത്തെ ലക്ഷ്യമിട്ട് തുടര്‍ച്ചയായി നടക്കുന്ന നീക്കങ്ങളുടെ ഭാഗമാണ് കേസെന്നും നേതാക്കള്‍ പ്രതികരിച്ചു.

FIR filed against Mamata Banerjee for 'provocative' speech ahead of Bengal polls

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായിയെ കെട്ടിപ്പിടിക്കാനാവില്ല; രാഷ്ട്രീയ പോരാട്ടം തുടരും'; ഇന്ത്യാസഖ്യ യോഗത്തിലെ പ്രസംഗം പുറത്തുവിട്ട് രാഹുല്‍

ജ്യൂസില്‍ ഷിഗല്ല ബാക്ടീരിയ; ബേക്കറി അടപ്പിച്ചു

ചാറ്റ്ജിപിടി മകളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചു; ഓപ്പണ്‍ എഐക്ക് എതിരെ കേസ്

'ഇന്ദ്രന്‍സേട്ടന്റെ നായികയായതില്‍ പ്രശ്‌നമില്ല, ഒപ്പം അഭിനയിക്കാനായത് ഭാഗ്യം'; മധുബാല പറയുന്നു

35 ഫോർ, 9 സിക്സ്, 83 പന്തിൽ 210 റൺസ്; വൈഭവിന്റെ അതേ 'വൈബ്' കൂട്ടുകാരനും!

SCROLL FOR NEXT