അസം-മിസോറം അതിര്‍ത്തി സംഘര്‍ഷം / വീഡിയോ ദൃശ്യം 
India

അസം- മിസോറം അതിര്‍ത്തിയില്‍ സംഘര്‍ഷം, വെടിവെപ്പ് ; ആരോപണങ്ങളുതിര്‍ത്ത് മുഖ്യമന്ത്രിമാര്‍ ( വീഡിയോ )

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉടന്‍ ഇടപെടണമെന്ന്  മിസോറാം മുഖ്യമന്ത്രി സോറാംതാഗ്മ ആവശ്യപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ഷില്ലോംഗ് : അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് അസം - മിസോറം അതിര്‍ത്തിയില്‍ സംഘര്‍ഷം. അതിര്‍ത്തിയില്‍ ഗ്രാമീണര്‍ പരസ്പരം വെടിവെപ്പ് നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉടന്‍ ഇടപെടണമെന്ന്  മിസോറാം മുഖ്യമന്ത്രി സോറാംതാഗ്മ ആവശ്യപ്പെട്ടു. 

അസമിലെ കാചര്‍- മിസോറാമിലെ കോളാസിബ് ജില്ലകളിലെ അതിര്‍ത്തി മേഖലയിലാണ് സംഘര്‍ഷം ഉടലെടുത്തത്. ഇതേത്തുടര്‍ന്ന് നിരവധി സര്‍ക്കാര്‍ വാഹനങ്ങളും തകര്‍ത്തിട്ടുണ്ട്. 

അക്രമങ്ങളുടെ വീഡിയോ മിസോറാം മുഖ്യമന്ത്രി ട്വീറ്റു ചെയ്തു. മിസോറാമിലേക്ക് മടങ്ങുന്ന നിരപരാധികളെ ഗുണ്ടകള്‍ ആക്രമിക്കുകയാണ്. ഈ അക്രമത്തെ എങ്ങനെ ന്യായീകരിക്കാനാകും ?. ഇത് ഉടന്‍ അവസാനിപ്പിക്കേണ്ടതാണ്. അമിത് ഷാ ഉടന്‍ പ്രശ്‌നത്തില്‍ ഇടപെടണം- സോറംതാഗ്മ ആവശ്യപ്പെട്ടു. 

മിസോറാമിലെ കോലാസിബ് എസ്പി തങ്ങളുടെ പോസ്റ്റില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെടുകയാണ്. അതുവരെ അക്രമം തടയില്ലെന്നാണ് പറയുന്നത്. അത്തരം സാഹചര്യങ്ങളില്‍ നമുക്ക് എങ്ങനെ ഭരണം നടത്താനാകും? നിങ്ങള്‍ എത്രയും വേഗം ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ട്വീറ്റില്‍ മിസോറം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. 

മിസോറാമിലെ ഐസ്വാള്‍, കോലാസിബ്, മാമിത് എന്നീ ജില്ലകളാണ് അസമിലെ കാചര്‍, ഹൈലാകന്‍ഡി, കരീംഗഞ്ച് ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്നത്. അതിര്‍ത്തിയിലെ 'തര്‍ക്ക' പ്രദേശങ്ങളില്‍ വര്‍ഷങ്ങളായി ഏറ്റുമുട്ടലുകള്‍ നടക്കുന്നുണ്ട്. ഇരുവശത്തുമുള്ള താമസക്കാര്‍ പരസ്പരം നുഴഞ്ഞുകയറ്റം ആരോപിക്കുന്നു.

കഴിഞ്ഞ ജൂണിലും നുഴഞ്ഞുകയറ്റം ആരോപിച്ച് സംഘര്‍ഷം ഉണ്ടായിരുന്നു. അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനായി മിസോറാം സര്‍ക്കാര്‍ അടുത്തിടെ ഉപമുഖ്യമന്ത്രി താന്‍ലൂയിയുടെ നേതൃത്വത്തില്‍ കമ്മീഷനെ നിയോഗിച്ചതാണ് വീണ്ടും സംഘര്‍ഷത്തിന് കാരണം. അസമിന് മേഘാലയ, അരുണാചല്‍പ്രദേശ് സംസ്ഥാനങ്ങളുമായും അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവിവാഹിതനായ പുരുഷന്‍ ഒന്നിലധികം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ എന്താണ് തെറ്റ്'; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി

അജിത് പവാർ വിമാന അപകടത്തില്‍ മരിച്ചു, ഐക്യനീക്കം കെണിയാണെന്ന് തോന്നി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പോപ്പുലര്‍ ഫ്രണ്ടിനെ ലക്ഷ്യമിട്ട് എന്‍ഐഎ; സംസ്ഥാനത്ത് 20 ഇടങ്ങളില്‍ പരിശോധന

'മുന്നണി വിട്ടാൽ അഞ്ച് എംഎൽഎമാരും ഒന്നിച്ചുണ്ടാകും'; ശബ്ദരേഖ വിവാദത്തിൽ പ്രതികരണവുമായി ജോസ് കെ മാണി

വിദേശത്ത് ജനിച്ചവര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം, ഓഫ് ലൈനായി അവസരം

SCROLL FOR NEXT