എക്‌സ്പ്രസ് ഫോട്ടോ 
India

തമിഴ്‌നാട്ടിലെ പടക്ക കടയില്‍ പൊട്ടിത്തെറി, മരണം ആറായി, 11 പേര്‍ ഗുരുതരാവസ്ഥയില്‍(വീഡിയോ)

കല്ലാകുറിച്ചി ജില്ലയിലെ ശങ്കരപുരത്തുള്ള പടക്കശാലയിലാണ് ചൊവ്വാഴ്ച രാത്രിയോടെ തീപിടുത്തും ഉണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ പടക്ക കടയിലെ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. അഞ്ച് പേര്‍ക്കാണ് പൊട്ടിത്തെറിയില്‍ ജീവന്‍ നഷ്ടമായത്. 

കല്ലാകുറിച്ചി ജില്ലയിലെ ശങ്കരപുരത്തുള്ള പടക്കശാലയിലാണ് ചൊവ്വാഴ്ച രാത്രിയോടെ തീപിടുത്തും ഉണ്ടായത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക അറിയിപ്പ്. പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും തമിഴ്‌നാട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. 

പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. ദീപാവലി ആഘോഷത്തിന് വേണ്ട പടക്കങ്ങള്‍ നിര്‍മിക്കുന്നതിനായി തയ്യാറാക്കിയ പടക്കശാലയിലാണ് തീപിടുത്തവും തുടര്‍ന്ന് പൊട്ടിത്തെറിയുമുണ്ടായത്. ഇത് സമീപപ്രദേശങ്ങളിലും ഭീതി പരത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മനുഷ്യന്റെ പച്ചയിറച്ചി കടിച്ചുതിന്ന് രസിക്കുന്നു, തിരക്കഥ നന്നായി; പേടിച്ചുപോയി എന്ന് കരുതേണ്ട'

പലിശയില്ലാതെ വലിയ തുക സ്വന്തമാക്കാം, വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ട; കെഎസ്എഫ്ഇയുടെ 'ചിട്ടി രഹസ്യം'

ഇഡിയുടെ കത്ത് അവഗണിക്കാന്‍ കഴിയില്ല; കൂടിയാലോചിച്ച് തീരുമാനമെടുക്കും: രമേശ് ചെന്നിത്തല

ചൂടുമാറിയാലും സോഫ്റ്റ്നസ് പോകില്ല, മാവ് കുഴയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇനിയും വേണം 466 റൺസ്, കൈയിൽ 4 വിക്കറ്റ് മാത്രം; പിടിമുറുക്കി ഈസ്റ്റ് സോണ്‍