തിരുപ്പൂർ വാഹനാപകടം  എക്സ്പ്രസ് ചിത്രം
India

തിരുപ്പൂരില്‍ കാറും ബസും കൂട്ടിയിടിച്ചു; മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് അടക്കം അഞ്ചുപേര്‍ മരിച്ചു

ഓലപാളയത്തിന് സമീപം വെള്ളക്കോവിലില്‍ പുലര്‍ച്ചെയായിരുന്നു അപകടം

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഓലപാളയത്തിന് സമീപം വെള്ളക്കോവിലില്‍ പുലര്‍ച്ചെയായിരുന്നു അപകടം. മരിച്ചവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തിരുപ്പൂര്‍ നെല്ലിക്കോവുണ്ടന്‍ പുതൂര്‍ സ്വദേശികളായ ചന്ദ്രശേഖര്‍ (60), ഭാര്യ ചിത്ര (57), മകന്‍ ഇളവരശന്‍ (26), ഭാര്യ അരിവിത്ര (30), മൂന്ന് മാസം പ്രായമുള്ള സാക്ഷി എന്നിവരാണ് മരിച്ചത്. മൂത്തമകന്‍ ശശിധരന്‍ പരിക്കുകളോടെ ചികിത്സയിലാണ്.

പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയാണ് ബസിനടിയില്‍ കുടുങ്ങിയ കാര്‍ പുറത്തെടുത്തത്. ചന്ദ്രശേഖറിന്റെ 60-ാം പിറന്നാള്‍ ആഗോഷത്തിന്റെ ഭാഗമായി കുടുംബം തിരുക്കടയൂര്‍ ക്ഷേത്രദര്‍ശനം നടത്തിയശേഷം തിരികെ തിരുപ്പൂരിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

'നല്ല സിനിമയെടുത്ത് ജനങ്ങളെ രസിപ്പിക്കൂ, പഴയ ഇമേജ് തിരിച്ചുപിടിക്കാം'; രാജ്പാൽ യാദവിനോട് സുപ്രീം കോടതി

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഒരു വർഷത്തേക്ക് കൂടി നീട്ടി

റിയാദ് വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം; തകര്‍ത്തതായി സഖ്യസേന

മുന്നറിയിപ്പില്‍ മാറ്റം, ഇന്നുമുതല്‍ ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്