Wife tears up divorce papers and hugs husband X
India

അഞ്ച് വര്‍ഷം നീണ്ട നിയമപോരാട്ടം; വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് ഭാര്യ, കോടതിയില്‍ നാടകീയ രംഗങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ന്യൂഡല്‍ഹി: അഞ്ച് വര്‍ഷമായി നീണ്ടുനിന്ന നിയമപോരാട്ടത്തിന് ഒടുവില്‍ വിവാഹമോചന രേഖകള്‍ കീറിക്കളഞ്ഞ് ഭര്‍ത്താവിനെ ചേര്‍ത്തുപിടിച്ച് ഭാര്യ. ഡല്‍ഹിയിലെ ഒരു കുടുംബക്കോടതിയില്‍ നടന്ന വിവാഹമോചന ഹിയറിങ്ങിനിടെയാണ് വികാരനിര്‍ഭരമായ രംഗങ്ങള്‍.

അഞ്ചുവര്‍ഷത്തോളമായി ദമ്പതികളായ ശിഖയും സൗരഭും വിവാഹ മോചനത്തിനായി നിയമ പോരാട്ടത്തിലായിരുന്നു. 2020ലായിരുന്നു ഇരുവരുടെയും വിവാഹം. തുടര്‍ന്ന് താമസിയാതെ തന്നെ ഇരുവരുടെയും ബന്ധം തര്‍ക്കങ്ങളിലേക്കും ആരോപണങ്ങളിലേക്കും ഒടുവില്‍ നീണ്ട കോടതി പോരാട്ടത്തിലേക്കും നീങ്ങി. ഇത് വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിലേക്കും വഴിവെച്ചു.

കോടതി നടപടി ക്രമങ്ങള്‍ ശിഖയുടെ കുടുംബത്തെ വളരെയധികം ബാധിച്ചു. ശിഖയുടെ പിതാവിന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും നിയമ നടപടികള്‍ക്കായി ചെലവഴിച്ചു. ഇതിനിടെ ശിഖയുടെ പിതാവിന് ഹൃദയാഘാതം വന്നതോടെ സ്ഥിതി കൂടുതല്‍ വഷളായി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടതോടെ അദ്ദേഹത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെയാണ് സൗരഭ് ഇടപെട്ടത്. ഭാര്യാപിതാവിന്റെ അവസ്ഥ അറിഞ്ഞപ്പോള്‍ സൗരഭ് അദ്ദേഹത്തെ ഗുരുഗ്രാമിലെ മെച്ചപ്പെട്ട ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ സഹായിച്ചു. അവിടെ വെച്ച് അദ്ദേഹത്തിന് സമയബന്ധിതമായ ചികിത്സ ലഭിക്കുകയും സുഖം പ്രാപിക്കുകയും ചെയ്തുവെന്നും പറയുന്നു.

ഈ സംഭവം ദമ്പതികള്‍ തമ്മിലുണ്ടായിരുന്ന അകലം കുറച്ചു.അടുത്ത സിറ്റിങ്ങിനായി ഇരുവരും കോടതിയിലെത്തി. വിവാഹമോചനം വേണോയെന്ന കോടതിയുടെ ചോദ്യത്തിന് മുന്നില്‍ സൗരവ് ശിഖയെനോക്കി പുഞ്ചിരിച്ചു. ഇതോടെ വികാരഭരിതയായ ശിഖ വിവാഹമോചനത്തിന്റെ രേഖകള്‍ കീറിയെറിഞ്ഞ ശേഷം ഭര്‍ത്താവിന്റെ അരികിലേക്ക് ഓടിയെത്തുകയായിരുന്നു. ഇതോടെ അഞ്ച് വര്‍ഷം നീണ്ടുനിന്ന ദാമ്പത്യ തര്‍ക്കത്തിന് അവസാനമിടുകയായിരുന്നു.

Five-year legal battle: Wife tears up divorce papers and hugs husband, dramatic scenes in court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുഗതന് അനുകൂലമായ കത്ത്: ചെന്നിത്തലയ്ക്ക് അതൃപ്തി; ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കെതിരെ അന്വേഷണം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും

'നിവിന്‍ പോളിയെ കണ്ടപ്പോള്‍, അദ്ദേഹത്തിന് ഓര്‍മയുണ്ടോ എന്നറിയില്ല'; ക്രിക്കറ്ററാകാന്‍ ആഗ്രഹിച്ചു, സംവിധായകനാകാന്‍ കാരണം: ജെയ്‌സണ്‍ സഞ്ജയ്

'സംഘപരിവാർ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ചു നിൽക്കുന്നു; പി എം ശ്രീ നടപ്പിലാക്കാനുള്ള തീരുമാനം കേരളത്തോടുള്ള വഞ്ചന'