മദ്യശാല അടച്ചുപൂട്ടാന്‍ കോടതി ഉത്തരവ് ഫയല്‍
India

സ്‌കൂളിനു സമീപം മദ്യശാല, അഞ്ചു വയസ്സുകാരന്‍ കോടതിയില്‍; അടച്ചുപൂട്ടാന്‍ ഉത്തരവ്

Author : സമകാലിക മലയാളം ഡെസ്ക്

പ്രയാഗ്‌രാജ്: അഞ്ചു വയസ്സുകാരന്റെ ഹര്‍ജിയില്‍, മുപ്പതു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മദ്യശാല അടച്ചുപൂട്ടാന്‍ അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ്. സ്‌കൂളിനു സമീപം പ്രവര്‍ത്തിക്കുന്ന മദ്യശാലയ്‌ക്കെതിരെയാണ് എല്‍കെജി വിദ്യാര്‍ഥിയായ അഥര്‍വ കോടതിയെ സമീപിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കാണ്‍പുര്‍ ആസാദ് നഗറിലെ മദ്യശാലയ്‌ക്കെതിരെ അഭിഭാഷകന്‍ അശുതോഷ് ശര്‍മ വഴിയാണ് അഥര്‍വ ഹര്‍ജി നല്‍കിയത്. ഇതില്‍ കോടതി സര്‍ക്കാരിന്റെ പ്രതികരണം ആരാഞ്ഞിരുന്നു. പ്രദേശത്ത് സ്‌കൂള്‍ വന്നിട്ടും മദ്യശാലയ്ക്ക് ലൈസന്‍സ് പുതുക്കി നല്‍കിയത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു.

മുപ്പതു വര്‍ഷമായി പ്രവര്‍ത്തിക്കുന്നതാണ് മദ്യശാല. എന്നാല്‍ ഇത് അടച്ചുപൂട്ടാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

SCROLL FOR NEXT