ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍ Samakalika Malayalam
India

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

ആ അപകടത്തിനു തൊട്ടുമുന്‍പുള്ള ഇരുവരുടെയും ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ജബല്‍പൂര്‍ ബോട്ടപകടത്തില്‍ കണ്ടെടുത്ത മൃതദേഹങ്ങളില്‍ ലൈഫ് ജാക്കറ്റിനകത്ത് നാലുവയസ്സുകാരനായ മകനെ നെഞ്ചോടുചേര്‍ത്ത അമ്മ ഏവരുടെയും കണ്ണുനനച്ചിരുന്നു. ആ അപകടത്തിനു തൊട്ടുമുന്‍പുള്ള ഇരുവരുടെയും ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ബോട്ടുമറിയുന്നതിനു തൊട്ടുമുന്‍പ് വെള്ളം ഉള്ളിലേക്കു പ്രവേശിക്കുമ്പോഴും മകനെ ആ അമ്മ ചേര്‍ത്തുപിടിച്ചിരിക്കുന്നതായാണ് ദൃശ്യത്തിലുള്ളത്. വെള്ളത്തില്‍ മുങ്ങിത്തുടങ്ങിയപ്പോഴാണ് യാത്രക്കാര്‍ക്ക് ലൈഫ് ജാക്കറ്റുകള്‍ നല്‍കിയതെന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

നര്‍മദാ നദിയില്‍ നര്‍മദ ബാര്‍ഗി ഡാം റിസര്‍വോയറിലാണ് വ്യാഴാഴ്ച വൈകീട്ട് ഇവര്‍ സഞ്ചരിച്ച ബോട്ട് മുങ്ങുന്നത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ഒരേ ജാക്കറ്റിനുള്ളില്‍ കെട്ടിപ്പിടിച്ചിരിക്കുന്ന നിലയില്‍ ഇവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. ജബല്‍പൂര്‍ ദുരന്തത്തിലെ ഏറ്റവും ദുഃഖകരമായ ദൃശ്യങ്ങളായിരുന്നു അത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പിതാവും മകളും അപകടത്തില്‍നിന്നും രക്ഷപ്പെട്ടിരുന്നു.

കുട്ടികളടക്കം 40 പേര്‍ സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്. അതില്‍ ഒമ്പതുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ആറുപേരെ ഇനിയും കണ്ടെത്താനുണ്ട്. 28 പേരാണ് രക്ഷപ്പെട്ടത്. കാലാവസ്ഥയില്‍ മാറ്റമുണ്ടായപ്പോള്‍ തിരിച്ചുപോകാനുള്ള മുന്നറിയിപ്പുണ്ടായിട്ടും ഡ്രൈവര്‍ അവഗണിക്കുകയായിരുന്നു എന്നാണ് അപകടത്തില്‍നിന്നും രക്ഷപ്പെട്ട യാത്രക്കാരി മാധ്യമങ്ങളോട് പ്രതികരിച്ചത്.

യാത്രക്കാര്‍ക്ക് ലൈഫ് ജാക്കറ്റുകള്‍ നല്‍കിയിരുന്നില്ലെന്നും ബോട്ടിലേക്ക് വെള്ളം കയറിത്തുടങ്ങിയ ശേഷം അവ വിതരണം ചെയ്യാന്‍ ശ്രമിച്ചത് പരിഭ്രാന്തിയുണ്ടാക്കിയെന്നും യാത്രക്കാര്‍ ആരോപിക്കുന്നു.

Footage of mother and son who died in Jabalpur boat accident

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

കുട്ടികളെ കാണാതായപ്പോള്‍ 'തമാശകളി'; ആരാധകനെ മര്യാദ പഠിപ്പിച്ച് ടൊവിനോ; കണക്കിന് കൊടുത്ത് രഞ്ജിനിയും

SCROLL FOR NEXT