സലീല്‍ അങ്കോള - മായ അശോക് അങ്കോള എക്സ്
India

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ അമ്മ കഴുത്തറുത്ത് മരിച്ച നിലയില്‍; ദുരൂഹത; അന്വേഷണം

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

പൂനെ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബോളിവുഡ് നടനുമായ സലീല്‍ അങ്കോളയുടെ അമ്മയെ പൂനെയിലെ വീട്ടില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പൂനെയിലെ പ്രഭാത് റോഡിലുള്ള താരത്തിന്റെ വീട്ടില്‍ ഇന്ന് വൈകീട്ടാണ് അമ്മ മായ അശോക് അങ്കോളയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വീട്ടുജോലിക്കാരിയാണ് മായ അശോക് അങ്കോളയെ ചോരയൊലിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അവര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. വീട്ടില്‍ നിന്ന് ഒരു തരത്തിലുമുള്ള ഒച്ചപ്പാടുകള്‍ കേട്ടിട്ടില്ലെന്നാണ് അയല്‍ക്കാര്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

പൊലീസ് പ്രദേശവാസികളെ ചോദ്യം ചെയ്തുവരികയാണ്. കൂടാതെ സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നു. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണത്തിനായി ഒന്നിലധികം സംഘങ്ങളെ രൂപീകരിച്ചതായി പൊലീസ് പറഞ്ഞു. മായ അങ്കോളയ്ക്ക് 77 വയസ്സായിരുന്നു. സലീല്‍ അങ്കോളയുടെ മുന്‍ ഭാര്യ 2013 ഡിസംബറില്‍ ആത്മഹത്യ ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍