ബി എസ് യെഡിയൂരപ്പ  ഫയല്‍ ചിത്രം
India

സഹായം ചോദിച്ചുവന്ന 17കാരിയോട് മോശമായി പെരുമാറി; യെഡിയൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസ്

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബി എസ് യെഡിയൂരപ്പയ്ക്ക് എതിരെ പോക്‌സോ കേസ്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബി എസ് യെഡിയൂരപ്പയ്ക്ക് എതിരെ പോക്‌സോ കേസ്. തനിക്കെതിരെ ലൈംഗികാതിക്രമം നടത്തി എന്ന 17കാരിയുടെ പരാതിയിലാണ് യെഡിയൂരപ്പയ്ക്ക് എതിരെ നടപടി. ബംഗളൂരു സദാശിവനഗര്‍ പൊലീസ് ആണ് യെഡിയൂരപ്പയ്ക്ക് എതിരെ കേസെടുത്തത്.

ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം. അമ്മയ്‌ക്കൊപ്പം സഹായം ചോദിച്ചു വന്ന തന്നോട് യെഡിയൂരപ്പ മോശമായി പെരുമാറി എന്നതാണ് 17കാരിയുടെ പരാതിയില്‍ പറയുന്നത്. പോക്‌സോ ആക്ടിലെ എട്ടാം വകുപ്പ്, 354 എ വകുപ്പ് എന്നിവ പ്രകാരമാണ് നടപടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മറ്റൊരു ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് യെഡിയൂരപ്പയുടെ സഹായം തേടി എത്തിയപ്പോഴാണ് മോശം പെരുമാറ്റം ഉണ്ടായതെന്നും 17കാരിയുടെ പരാതിയില്‍ പറയുന്നതായാണ് റിപ്പോർട്ട്. വിഷയത്തില്‍ യെഡിയൂരപ്പ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT