ജസ്റ്റിസ് വി രാമസ്വാമി എക്സ്
India

സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് വി രാമസ്വാമി അന്തരിച്ചു

ഇന്ത്യയില്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിട്ട ആദ്യ ജഡ്ജിയാണ് ജസ്റ്റിസ് വി രാമസ്വാമി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് വി രാമസ്വാമി അന്തരിച്ചു. 96 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

ഇന്ത്യയില്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിട്ട ആദ്യ ജഡ്ജിയാണ് ജസ്റ്റിസ് വി രാമസ്വാമി. 1989 മുതല്‍ 1994 വരെ സുപ്രീംകോടതി ജഡ്ജിയായിരുന്നു.

പഞ്ചാബ്-ഹരിയാന ചീഫ് ജസ്റ്റിസ് ആയിരുന്ന കാലത്ത് ഔദ്യോഗിക വസതിക്കായി അമിതമായി പണം ചെലവഴിച്ചെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ജസ്റ്റിസ് രാമസ്വാമിക്കെതിരെ ഇംപ്ീച്ച്‌മെന്റ് പ്രമേയം കൊണ്ടു വന്നത്.

സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് സാവന്ത് കമ്മിറ്റി, രാമസ്വാമിക്കെതിരെ ഉന്നയിച്ച 14 ആരോപണങ്ങളില്‍ 11 ഉം ശരിയാണെന്ന് കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ ഇളയമകന്‍ സഞ്ജയ് രാമസ്വാമി അഭിഭാഷകനാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

രാജസ്ഥാൻ റോയൽസിന് '15,660.23' കോടി രൂപ! റെക്കോർഡ‍് തുകയ്ക്ക് സ്വന്തമാക്കി മിത്തൽ കുടുംബം, അദാർ പൂനവാല കൺസോർഷ്യം

'ആ ഒരു വര്‍ഷക്കാലം എന്നും മദ്യപിച്ചു, രാവിലെ ഉണരുമ്പോള്‍ ദേഹത്തിന് മദ്യത്തിന്റെ മണം'; വെളിപ്പെടുത്തി ജാന്‍വി കപൂര്‍

'അമിതമായ സമ്മർദ്ദം, എന്നെക്കൊണ്ട് അത് പറ്റില്ലെന്ന് മനസിലായി'; 'തലൈവർ 173' യിൽ നിന്ന് പിന്മാറിയതിനെക്കുറിച്ച് സുന്ദർ സി

കിഡ്നി സ്റ്റോൺ; വെള്ളം കുടിക്കുന്നതിലുമുണ്ട് രീതി, റെഡ് മീറ്റ് പരമാവധി ഒഴിവാക്കാം

SCROLL FOR NEXT