ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. കൂടുതല്‍ ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് സിആര്‍പിഎഫ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
അനന്തനാഗ് ജില്ലയില്‍ ഷാല്‍ഗുല്‍ വനത്തിലാണ് ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടിയത്. ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കശ്മീര്‍ പൊലീസും സൈന്യവും ചേര്‍ന്നാണ് ഭീകരരെ അമര്‍ച്ച ചെയ്യാനുള്ള തെരച്ചില്‍ നടത്തുന്നത്.
അതിനിടെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. സുരക്ഷാ സേന തിരിച്ചടിച്ചപ്പോഴാണ് നാലു ഭീകരര്‍ കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് കൂടുതല്‍ ഭീകരര്‍ ഉണ്ടെന്നാണ് നിഗമനം. അതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates