സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് സൈനികര്‍ മരിച്ചു 
India

ജമ്മുവില്‍ സേനാ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് സൈനികര്‍ മരിച്ചു; ഒന്‍പതുപേര്‍ക്ക് പരിക്ക്

നിയന്ത്രണം നഷ്ടമായ ബുള്ളറ്റ് പ്രൂഫ് സൈനിക വാഹനം 200 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് സൈനികര്‍ മരിച്ചു. ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഭദര്‍വ-ചംബ റോഡിലെ ഖാനി ടോപ്പിന് സമീപമാണ് അപകടമുണ്ടായത്.

പതിനേഴ് സൈനികരുമായി പോകുകയായിരുന്നു ബുള്ളറ്റ് പ്രൂഫ് സൈനിക വാഹനം. നിയന്ത്രണം നഷ്ടമായ വാഹനം 200 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

സൈന്യവും പൊലീസും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഒന്‍പതുപേരെ പരിക്കുകളോടെ പുറത്തെത്തിച്ചു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ വിദഗ്ധ ചികിത്സയ്ക്കായി ഉധംപൂരിലെ മിലിട്ടറി ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു. നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Four Army Personnel Killed in Jammu Kashmir Road Accident

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ധര്‍മേന്ദ്ര പ്രധാന് പകരക്കാരനായി; പ്രള്‍ഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

CJP Jantar Mantar Protest Live: സമരം അവസാനിപ്പിച്ച് 'പാറ്റകള്‍', ജന്തര്‍ മന്തറില്‍ ആഹ്ലാദം

സ്വര്‍ണക്കടത്തെന്ന് സംശയം, കണ്ണൂര്‍ വിമാനത്താവളത്തില്‍ നഗ്നനാക്കി പരിശോധന; മുഖ്യമന്ത്രിക്ക് പരാതി നല്‍കി പ്രവാസി യുവാവ്

'യുവജനം എല്ലാം കാണുന്നുണ്ട്': പുതിയ വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിക്ക് സിജെപിയുടെ മുന്നറിയിപ്പ്

തുടരും... ഇന്ത്യയുടെ 'ബാറ്റിങ് വിപ്ലവം'; സ്വന്തം ലോക റെക്കോർഡിനൊപ്പം!