ഭര്‍ത്താവില്‍ നിന്ന് മര്‍ദനം; മക്കള്‍ക്കൊപ്പം കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിച്ചു, നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം പ്രതീകാത്മക ചിത്രം
India

ഭര്‍ത്താവില്‍ നിന്ന് മര്‍ദനം; മക്കള്‍ക്കൊപ്പം കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിച്ചു, നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

ഇന്ന് രാവിലെ ആറുമണിയോടെ യുവതി കുട്ടികള്‍ക്കൊപ്പം കിണറ്റില്‍ ചാടുകയായിരുന്നു. കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: ആത്മഹത്യശ്രമത്തിനിടെ അമ്മയ്‌ക്കൊപ്പം കിണറ്റില്‍ ചാടിയ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ മന്ദ്സൗര്‍ ജില്ലയിലെ ഗരോത്തിലെ പിപല്‍ഖേഡ ഗ്രാമത്തിലായിരുന്നു സംഭവം.

സംഭവം കണ്ട നാട്ടുകാര്‍ ഓടിയെത്തി അമ്മ സുഗ്‌ന ബായിയെ (40) രക്ഷപ്പെടുത്തി. എന്നാല്‍ കുട്ടികളെ രക്ഷിക്കാനായില്ല. അരവിന്ദ് (11), അനുഷ (9), ബിട്ടു (6), കാര്‍ത്തിക് (3) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകീട്ട് ഭര്‍ത്താവ് റോഡ് സിങ്ങില്‍ നിന്ന് സുഗ്‌നയ്ക്ക് മര്‍ദനമേറ്റതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ഹേംലത കുറില്‍ പറഞ്ഞു. ഭര്‍ത്താവില്‍ നിന്ന് മര്‍ദനമേറ്റതിനെ തുടര്‍ന്ന് മക്കളെയും കൂട്ടി വീടുവിട്ട് സുഗ്‌ന സമീപത്തെ സ്‌കൂളില്‍ അഭയം പ്രാപിച്ചു.സ്‌കൂളില്‍ രാത്രി തങ്ങിയ ശേഷമാണ് കുട്ടികള്‍ക്കൊപ്പം ആത്മഹത്യ ചെയ്യാന്‍ യുവതി തീരുമാനിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ന് രാവിലെ ആറുമണിയോടെ യുവതി കുട്ടികള്‍ക്കൊപ്പം കിണറ്റില്‍ ചാടുകയായിരുന്നു. കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT