പ്രതീകാത്മക ചിത്രം 
India

7വര്‍ഷം കഴിഞ്ഞ് ഗര്‍ഭിണിയായി; അലസാതിരിക്കാന്‍ 8 വയസുകാരിയുടെ കണ്ണ് ചൂഴ്‌ന്നെടുത്ത് അഭിഷേകം ചെയ്തു; മന്ത്രവാദിയുടെ വാക്ക് കേട്ട് അരുംകൊല

കല്യാണം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഭാര്യ ഗര്‍ഭിണിയായിരുന്നില്ല

സമകാലിക മലയാളം ഡെസ്ക്


പറ്റ്‌ന: യുവതിയുടെ ഗര്‍ഭം അലസാതാരിക്കാന്‍ എട്ടുവയസുകാരിയെ ബലി നല്‍കിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. ഇതിന് സഹായം നല്‍കിയ രണ്ടു് ഗ്രാമവാസികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാറിലെ മുംഗേറിലാണ് സംഭവം. 

കണ്ണ് ചൂഴ്‌ന്നെടുക്കുകയും ആന്തരികാവയവങ്ങളില്‍ മുറിവേറ്റ നിലയിലുമാണ് എട്ടുവയസുകാരിയുടെ മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കണ്ടെത്തിയത്. ആന്തരികാവയവങ്ങളിലേറ്റ മുറിവുകള്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതാണെന്നതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. എന്നാല്‍ ബലാത്സംഗത്തിന്റെ തെളിവുകള്‍ കണ്ടെത്താനായില്ല. എന്നാല്‍ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.

രാംനഗറില്‍ താമസിക്കുന്ന ദിലീപ് കുമാറാണ് കേസിലെ മുഖ്യപ്രതി. ഭാര്യയുടെ ഗര്‍ഭം അലസാതിരിക്കാന്‍ പെണ്‍കുട്ടിയെ ബലി നല്‍കണമെന്ന് മന്ത്രവാദി ഇയാളോട് ആവശ്യപ്പെട്ടിരുന്നു. കല്യാണം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഭാര്യ ഗര്‍ഭിണിയായിരുന്നില്ല.. ഏഴ് വര്‍ഷം കഴിഞ്ഞാണ് യുവതി ഗര്‍ഭിണിയായത്. അതിനായി കന്യകയായ പെണ്‍കുട്ടിയുടെ കണ്ണും രക്തവും അഭിഷേകം ചെയ്ത ചരട് കെട്ടണമെന്ന് മന്ത്രിവാദി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയെ ബലി നല്‍കിയത്. ബലി നല്‍കാന്‍ പെണ്‍കുട്ടിയെ ലഭിക്കുന്നതിനായി ഇവര്‍ ഗ്രാമവാസികളെ സമീപിക്കുകയായിരുന്നു.

വീട്ടിലേക്ക് പോകുകയായിരുന്ന ഒരുപെണ്‍കുട്ടിയെ ഈ സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലിനല്‍കിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മന്ത്രവാദം നടത്തിയ ചരട് ദിലീപ് കുമാറിന്റെ ഭാര്യയ്യില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT