പ്രതീകാത്മക ചിത്രം 
India

കൂറ്റന്‍ ചരസ് വേട്ട; രണ്ട് കാറില്‍ 8,008 കിലോ ചരസ്; രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍

8008 കിലോ ചരസുമായി രണ്ട് പൊലീസുകാര്‍ ഉള്‍പ്പടെ നാലുപേര്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ഡെറാഢൂണ്‍: 8008 കിലോ ചരസുമായി രണ്ട് പൊലീസുകാര്‍ ഉള്‍പ്പടെ നാലുപേര്‍ അറസ്റ്റില്‍. പിത്തോര്‍ഗഡില്‍ വച്ചാണ് ഇവരെ പിടികൂടിയതെന്ന് ഉദ്ദംസിങ് നഗറിലെ കിച്ചാ പൊലീസാണ് പിടികൂടിയത്.

സംഭവത്തിന് പിന്നാലെ രണ്ട് പേരെയും ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് ഡിജിപി അശോക് കുമാര്‍ പറഞ്ഞു. ഒരു കാറില്‍ നിന്ന് 1,094 കിലോഗ്രാമും മറ്റൊരു കാറില്‍ നിന്ന് 6,914 കിലോ  ഗ്രാം  ചരസുമാണ് കണ്ടെത്തിയത് എസ്എസ്പി ദിലീപ് സിങ് പറഞ്ഞു.

ദീപക് പാണ്ഡെ, പ്രഭാത് സിങ് എന്നീ  പൊലിസുകാരാണ് അറസ്റ്റിലായത്.  അറസ്റ്റിലായ മറ്റൊരുപ്രതിയുടെ അച്ഛന്‍ നൈനിറ്റാളിലെ ഹെഡ് കോണ്‍സ്റ്റബിളാണ്. 

വന്‍തോതില്‍ ചരസ് കടത്തിയ പൊലീസുകാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് ഡിജിപി പറഞ്ഞു.ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുള്ള ആളുകള്‍ക്ക് ഉത്തരാഖണ്ഡ് പൊലീസില്‍ സ്ഥാനമില്ല. ഭാവിയിലും ഏതെങ്കിലും പൊലീസുകാരന്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി കണ്ടെത്തിയാല്‍ അയാളെ പോലീസ് സേനയില്‍ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT