പിടിയിലായ ഐഎസ് ഭീകരർ  എഎൻഐ
India

ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ടു; നാല് ഐഎസ് ഭീകരര്‍ പിടിയില്‍

ഇന്ത്യയിലെ ജൂത കേന്ദ്രങ്ങളില്‍ സ്‌ഫോടനം നടത്താനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: നാല് ഐഎസ് ഭീകരരെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും പിടികൂടി. നാലുപേരും ശ്രീലങ്കന്‍ സ്വദേശികളാണ്. ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ട് എത്തിയ ഭീകരരെ ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡ് (എടിഎസ് ) ആണ് പിടികൂടിയത്.

കൊളംബോയില്‍ നിന്നും ചെന്നൈയിലെത്തി. അവിടെ നിന്നാണ് ഇവര്‍ അഹമ്മദാബാദിലെത്തിയത്. പ്രധാനമായും ഇന്ത്യയിലെ ജൂത കേന്ദ്രങ്ങളില്‍ സ്‌ഫോടനം നടത്താനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അഹമ്മദാബാദിലെത്തിയ ഭീകരസംഘം പാകിസ്ഥാനില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുന്നതിനിടെയാണ് എടിഎസിന്റെ പിടിയിലാകുന്നത്. ഇവരില്‍ നിന്നും ഏതാനും പാകിസ്ഥാന്‍ നിര്‍മ്മിത ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിലില്‍ 600 കോടിയിലേറെ വില വരുന്ന 86 കിലോഗ്രാം മയക്കുമരുന്നുമായി 14 പാക് സ്വദേശികളെ ഗുജറാത്ത് എടിഎസും എന്‍സിബിയും ചേര്‍ന്ന് പിടികൂടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

SCROLL FOR NEXT