പ്രതീകാത്മക ചിത്രം 
India

ബൈക്കില്‍ ലിഫ്റ്റ് നല്‍കി, വിവാഹിതനുമായി ബന്ധമുണ്ടെന്ന് ആരോപണം ; യുവതിയുടെ തല മൊട്ടയടിച്ചു ; അറസ്റ്റ്

പ്രതികളില്‍ ഒരാളുടെ സഹോദരി ഭര്‍ത്താവുമായി യുവതിക്ക് ബന്ധം ഉണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: പരപുരുഷ ബന്ധം ആരോപിച്ച് യുവതിയുടെ തല മുണ്ഡനം ചെയ്ത സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍. നാല് പുരുഷന്മാരും രണ്ട് യുവതികളുമാണ് അറസ്റ്റിലായത്. ഗുജറാത്തിലെ സബര്‍കന്ദ് ജില്ലയിലെ സഞ്ചേരി ഗ്രാമത്തിലാണ് സംഭവം. 

വിവാഹിതനുമായി ബന്ധം ആരോപിച്ച് 30 വയസ്സുകാരിയുടെ തല മുണ്ഡനം ചെയ്തുവെന്നാണ് പരാതി. വദാന്‍ഷിഷ് ചൗഹാന്‍, രാജുജി ചൗഹാന്‍, കലുസിന്‍ ചൗഹാന്‍, രാഗേഷ് സിന്‍ ചൗഹാന്‍, സുരേഖാ ചൗഹാന്‍, സോനാല്‍ ചൗഹാന്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. 

നാല് കുട്ടികളുള്ള അമ്മയാണ് ആക്രമണത്തിന് ഇരയായ യുവതി. ഇവരുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. പ്രതികളില്‍ ഒരാളുടെ സഹോദരി ഭര്‍ത്താവുമായി യുവതിക്ക് ബന്ധം ഉണ്ടെന്ന് ആരോപിച്ചാണ് പ്രതികള്‍ ആക്രമിച്ചതെന്ന് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. 

ജുലായ് 30ന് ബാങ്ക് ആവശ്യത്തിന് യുവതി പോയി മടങ്ങി വരുമ്പോള്‍ അദ്ദേഹം ബൈക്കില്‍ ലിഫ്റ്റ് നല്‍കിയിരുന്നു. വഴിയില്‍ വെച്ച് പ്രതികള്‍ ഇത് കാണുകയും ബൈക്ക് നിര്‍ത്തി ആക്രമിക്കുകയുമായിരുന്നു. പിന്നീട് യുവതിയുടേയും യുവാവിന്റെയും തല മുണ്ഡനം ചെയ്ത് വിട്ടയച്ചുവെന്നും പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT