ഫയല്‍ ചിത്രം 
India

രാജ്യത്ത് നാല് പേർക്ക് കൂടി അതിവേ​ഗ കൊറോണ വൈറസ്; രോ​ഗ ബാധിതരുടെ എണ്ണം 29ആയി

രാജ്യത്ത് നാല് പേർക്ക് കൂടി അതിവേ​ഗ കൊറോണ വൈറസ്; രോ​ഗ ബാധിതരുടെ എണ്ണം 29ആയി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ബ്രിട്ടനിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം ഇന്ത്യയിൽ നാല് പേർക്കു കൂടി സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് തീവ്ര വ്യാപന വൈറസ് ബാധയുടെ ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. ഇതോടെ ഇന്ത്യയിൽ വൈറസ് വകഭേദം ബാധിച്ചവരുടെ ആകെ എണ്ണം 29 ആയി.

ഇതുവരെ സ്ഥിരീകരിച്ചതിൽ 10 സാമ്പിളുകൾ ഡൽഹിയിലും 10 എണ്ണം ബംഗളൂരുവിലും അഞ്ചെണ്ണം പുനെയിലും മൂന്ന് ഹൈദരാബാദിലും ഒന്ന് പശ്ചിമ ബംഗാളിലുമാണ്. രോഗം സ്ഥിരീകരിക്കപ്പെട്ട 29 പേരെയും ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുകയാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

മുൻ വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതൽ വ്യാപന ശേഷികയുള്ളതാണ് കൊറോണ വൈറസിന്റെ പുതിയ വകഭേദം എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഡെൻമാർക്ക്, നെതർലൻഡ്സ്, ആസ്ത്രേലിയ, ഇറ്റലി, സ്വീഡൻ, ഫ്രാൻസ്, സ്പെയിൻ, സ്വിറ്റ്സർലൻഡ്, ജർമനി, കാനഡ, ജപ്പാൻ, ലെബനൻ, സിംഗപുർ എന്നിവിടങ്ങളിൽ നിലവിൽ പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്‌ക്രീന്‍, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന്‍ ലാലേട്ടനും; റെക്കോര്‍ഡ് റിലീസായി ജയിലര്‍ 2 നാളെ