പ്രതീകാത്മക ചിത്രം 
India

ബലാത്സം​ഗക്കേസിൽ അറസ്റ്റിലായി, ജാമ്യത്തിലിറങ്ങിയ പ്രതി നാലു വയസുകാരിയെ ബലാത്സം​ഗം ചെയ്തു കൊന്നു

കൊല്ലപ്പെട്ട കുഞ്ഞിന്റെ അടുത്ത ബന്ധുവിനെ ബലാത്സംഗം ചെയ്ത കേസിലാണ് 40 കാരൻ അറസ്റ്റിലാവുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാൽ; ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ പ്രതി നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്ത്‌ കൊലപ്പെടുത്തി. മധ്യപ്രദേശിലെ മൊറീന ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ആറു മാസത്തെ ജയിൽ വാസത്തിന് ശേഷം രണ്ടാഴ്ച മുൻപാണ് ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങിയത്. 

കൊല്ലപ്പെട്ട കുഞ്ഞിന്റെ അടുത്ത ബന്ധുവിനെ ബലാത്സംഗം ചെയ്ത കേസിലാണ് 40 കാരൻ അറസ്റ്റിലാവുന്നത്. കഴിഞ്ഞ വർഷം ജൂണിലാണ് സംഭവമുണ്ടായത്. തുടർന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമായിരുന്നു ക്രൂരത. ബുധനാഴ്ചയാണ് കുട്ടിയെ കാണാതായത്. വീട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ 200 മീറ്റർ അകലെയുള്ള കടുകുപാടത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. 

മാതാപിതാക്കൾ ജോലിക്ക് മറ്റൊരുസംസ്ഥാനത്ത് ജോലി ചെയ്യുന്നതിനാൽ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമായിരുന്നു കുഞ്ഞ്. പ്രതി പോലീസിനോട് കുറ്റം സമ്മതിച്ചു. ഇയാളുടെ പേരിൽ പോലീസ് കേസെടുത്തു. ചോക്ലേറ്റ് വാങ്ങി നൽകിയാണ് ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടുപോയതത് എന്നാണ് നാട്ടുകാർ പറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തണമെന്ന് ഡിജിപി; മുന്‍കൂര്‍ അനുമതി തേടി സര്‍ക്കാരിന് ശുപാര്‍ശ

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ഒരു കോടിയുടെ ഒന്നാം സമ്മാനം ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 74 lottery result

ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍; ക്രുണാലും ടീമിൽ!