India

വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവെ കാർ അപകടത്തിൽപ്പെട്ടു; ആറ് കുട്ടികളടക്കം 14 പേർ മരിച്ചു 

യാത്രക്കാർ സഞ്ചരിച്ചിരുന്ന എസ്‌യുവി കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

പ്രതാപ്ഗഡ് ( ഉത്തർപ്രദേശ്):  ഉത്തർപ്രദേശിലെ പ്രതാപ്ഗഡിൽ ഉണ്ടായ വാഹനാപകടത്തിൽ ആറ് കുട്ടികൾ ഉൾപ്പെടെ 14 പേർ മരിച്ചു.  യാത്രക്കാർ സഞ്ചരിച്ചിരുന്ന എസ്‌യുവി കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പ്രയാഗ്‌രാജ്- ലഖ്‌നൗ ഹൈവേയിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. 

ടയർ പഞ്ചറായതിനെത്തുടർന്ന് ഹൈവേയുടെ അരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് കാർ വന്നിടിക്കുകയായിരുന്നു. മുൻഭാഗം പൂർണ്ണമായും നശിച്ച നിലയിൽ മഹീന്ദ്ര ബൊലേറോ കാർ അപകടദൃശ്യങ്ങളിൽ കാണാം. കാറിലുണ്ടായിരുന്നവർ വിവാഹത്തിൽ പങ്കെടുത്ത ശേഷം ഗോണ്ടയിലെ ഗ്രാമത്തിലേക്ക് മടങ്ങവെയാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21