ഡല്‍ഹിയിലെ ആശുപത്രിയില്‍ കോവിഡ് വാക്‌സിന്റെ ഡ്രൈ റണ്‍ പരിശോധിക്കാനെത്തിയ കേന്ദ്ര ആരോഗ്യമന്ത്രി/ പിടിഐ 
India

ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മൂന്നുകോടി പേര്‍ക്ക് സൗജന്യം; കോവിഡ് വാക്‌സിന്‍ പ്രഖ്യാപനത്തില്‍ വ്യക്തത വരുത്തി ആരോഗ്യമന്ത്രി

രാജ്യം മുഴുവന്‍ കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന പ്രസ്താവനയില്‍ വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന പ്രസ്താവനയില്‍ വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. മുന്‍ഗണന പട്ടികയിലുള്ള മൂന്നുകോടി പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ സൗജന്യ വാക്‌സിന്‍ നല്‍കുന്നതെന്ന് അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു. കോവിഡ് പ്രതിരോധത്തില്‍മുന്നില്‍ നില്‍ക്കുന്ന രണ്ടുകോടി പേര്‍ക്കും ഒരുകോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആദ്യം സൗജന്യ വാക്‌സിന്‍ നല്‍കും. 

ബാക്കിയുള്ള 27കോടി മുന്‍ഗണന വിഭാഗത്തില്‍ പെട്ടവര്‍ക്ക്‌ എങ്ങനെ വിതരണം ചെയ്യുമെന്ന് പിന്നീട് തീരുമാനിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 

രാജ്യമൊട്ടാകെ കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് നേരത്തെ മന്ത്രി പറഞ്ഞിരുന്നു. ഡല്‍ഹിയിലെ ഡ്രൈ റണ്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.

ഡല്‍ഹിയില്‍ സൗജന്യ വാക്‌സിന്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയവെ ആയിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഡല്‍ഹിയില്‍ മാത്രമല്ല, രാജ്യത്ത് എല്ലായിടത്തും വാക്സിന്‍ സൗജന്യമായി നല്‍കും' എന്നായിരുന്നു ഹര്‍ഷവര്‍ധന്റെ വാക്കുകള്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT