ചാള്‍സ് ശോഭ്‌രാജ്/ പിടിഐ 
India

'ബിക്കിനി കില്ലര്‍' ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി

'ബിക്കിനി കില്ലര്‍' എന്നും 'സര്‍പ്പം' എന്നീ പേരുകളില്‍ അറിയപ്പെട്ട ചാള്‍സ് 1975ല്‍ നേപ്പാളില്‍ വച്ച് അമേരിക്കന്‍ വനിതയെ കൊലപ്പെടുത്തിയ കേസില്‍ 2003 മുതല്‍ കാഠ്മണ്ഡു ജയിലില്‍ ജീവപര്യന്തം തടവ് അനുഭവിക്ക

Author : സമകാലിക മലയാളം ഡെസ്ക്

കാഠ്മണ്ഡു: രാജ്യാന്തര കുറ്റവാളി ചാള്‍സ് ശോഭ്‌രാജ് നേപ്പാള്‍ ജയിലില്‍ നിന്ന് മോചിതനായി. 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന ചാള്‍സിനെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ബുധനാഴ്ച ഉത്തരവിട്ടിരുന്നു. ജസ്റ്റിസുമാരായ സപാന പ്രധാന്‍ മല്ല, തിലക് പ്രസാദ് ശ്രേഷ്ഠ എന്നിവരടങ്ങിയ ബെഞ്ചാണ് 78 കാരനെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ ഉത്തരവ് നല്‍കിയത്

നിലവില്‍ നേപ്പാള്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്‌മെന്റിലേക്കു മാറ്റിയ ചാള്‍സിനെ ഉടന്‍ തന്നെ ഫ്രാന്‍സിലേക്കു കൊണ്ടുപോകുമെന്നാണ് റിപ്പോര്‍ട്ട്. ജയില്‍മോചിതനായി 15 ദിവസത്തിനുള്ളില്‍ ശോഭരാജിനെ നാടുകടത്തണമെന്നാണ് സുപ്രീം കോടതി ഉത്തരവിലുള്ളത്.

'ബിക്കിനി കില്ലര്‍',  'സര്‍പ്പം' എന്നീ പേരുകളില്‍ അറിയപ്പെട്ട ചാള്‍സ് 1975ല്‍ നേപ്പാളില്‍ വച്ച് അമേരിക്കന്‍ വനിതയെ കൊലപ്പെടുത്തിയ കേസില്‍ 2003 മുതല്‍ കാഠ്മണ്ഡു ജയിലില്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയായിരുന്നു. 2014ല്‍ മറ്റൊരു കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇതോടെ രണ്ടാമത്തെ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. 

ജയില്‍ ശിക്ഷപൂര്‍ത്തിയാക്കിയെന്ന് കാണിച്ച് ശോഭ് രാജ് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നടപടി. മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ഇളവുകള്‍ അടിസ്ഥാനമാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ശിക്ഷാകാലാവധിയായ 20 വര്‍ഷത്തില്‍ 19 വര്‍ഷവും തടവുശിക്ഷ അനുഭവിച്ചു. നല്ലനടപ്പ് ചൂണ്ടിക്കാണിച്ച് ജയില്‍ മോചിതനാക്കണമെന്ന ശുപാര്‍ശയുള്ളതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

1.9 കോടി രൂപയുടെ സ്കോളർഷിപ്പ്; കുസാറ്റ് പൂർവവിദ്യാർഥിക്ക് ഓസ്‌ട്രേലിയയിൽ പിഎച്ച്‌ഡി നേടാൻ അവസരം

വി ഡി സതീശന്‍ എന്തിന് എന്‍ഡിഎ നേതാക്കളെ കണ്ടു?, ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ എന്തിന് പോയി?; മംഗലാപുരം യാത്ര വിവാദത്തില്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

SCROLL FOR NEXT