നാപ്കിനില്‍ ഇന്ത്യയുടെ അപൂര്‍ണമായ ഭൂപടം, നോര്‍ത്ത് ഈസ്റ്റും കശ്മീരും ഇല്ല: വിമര്‍ശിച്ച് ലവ്‌ലിന

നാപ്കിന്റെ ചിത്രം ലവ്‌ലിന പുറത്തുവിടുകയും ചെയ്തു.
Lovlina Borgohain identified a missing North East and Kashmir on a restaurant napkin in Glasgow
ലവ്ലിന ബോര്‍ഗോഹെയ്ന്‍ap
Edited By:
Updated on
1 min read

ഗ്ലാസ്‌ഗോ: സ്‌കോട്ലന്‍ഡിലെ റസ്റ്ററന്റില്‍ നിന്ന് ലഭിച്ച നാപ്കിനില്‍ ഇന്ത്യയുടെ അപൂര്‍ണമായ ഭൂപടം നല്‍കിയതിനെതിരെ വിമര്‍ശനവുമായി ബോക്സിങ് താരം ലവ്ലിന ബോര്‍ഗോഹെയ്ന്‍. കോമണ്‍വെല്‍ത്ത് ഗെയിംസ് മത്സരങ്ങള്‍ക്കുവേണ്ടിയാണ് ലവ്‌ലിന സ്‌കോട്‌ലന്‍ഡിലേക്കു പോയത്. ഭക്ഷണം കഴിക്കുന്നതിനായി 'മിസ്റ്റര്‍ സിങ്‌സ് ഇന്ത്യ' എന്ന റസ്റ്ററന്റില്‍ പോയപ്പോഴാണ് രാജ്യത്തിന്റെ ഭൂപടം തെറ്റായി അടയാളപ്പെടുത്തിയത് ലവ്‌ലിനയുടെ ശ്രദ്ധയില്‍ പെട്ടത്. നാപ്കിന്റെ ചിത്രം ലവ്‌ലിന പുറത്തുവിടുകയും ചെയ്തു. ചിത്രത്തില്‍ കശ്മീരിന്റെ ഭാഗങ്ങളും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും ഇല്ല. ഇതാണ് ലവ്‌ലിനയുടെ പ്രതികരണത്തിനു കാരണം.

'ഈ നാപ്കിനിലെ ഭൂപടത്തില്‍ ഞങ്ങളുടെ നോര്‍ത്ത് ഈസ്റ്റ് കാണാനില്ല. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളും പ്രധാനപ്പെട്ടതാണ്. അതെല്ലാം ഈ ഭൂപടത്തില്‍ ഉണ്ടായിരിക്കണം'-നാപ്കിന്‍ ഉയര്‍ത്തിക്കാണിച്ച് ലവ്ലിന വ്യക്തമാക്കി. നാപ്കിനില്‍ കശ്മീരിന്റെ ഭാഗങ്ങളുമില്ലെന്ന് ബോക്സിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് അജയ് സിങ്ങും ചൂണ്ടിക്കാട്ടി.

Lovlina Borgohain identified a missing North East and Kashmir on a restaurant napkin in Glasgow
'പണി നിർത്തിക്കോ, ഇല്ലെങ്കിൽ പുറത്താക്കും'! ഫിഫ പ്രസിഡ‍ന്റിനെ വിടാതെ യുവേഫ

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ലവ്‌ലിന വെള്ളി മെഡല്‍ നേടിയിരുന്നു. 75 കിലോ ഗ്രാം വിഭാഗത്തില്‍ ഓസ്‌ട്രേലിയയുടെ എമ്മ സ്യു ഗ്രീന്‍ട്രീയോടാണ് ലവ്‌ലിന ഫൈനലില്‍ തോറ്റത്. 14നായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. താരത്തിന്റെ കരിയറിലെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡലാണിത്. 2022 ല്‍ ലവ്ലിന ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായിരുന്നു.

ഈ വീഡിയോ ചര്‍ച്ചയായതോടെ വിശദീകരണവുമായി ഹോട്ടല്‍ അധികൃതരും രംഗത്തെത്തി. ഭൂപടത്തില്‍ തെറ്റ് പറ്റിയതില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഇത് തിരുത്താന്‍ അടിയന്ത നടപടികള്‍ സ്വീകരിക്കുമെന്നും ഹോട്ടല്‍ അധികൃതര് വ്യക്തമാക്കി. ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഇന്ത്യന്‍ ടീമിന് അഭിമാനത്തോടെ തങ്ങളുടെ ഭക്ഷണം വിളമ്പാനാണ് ആഗ്രഹിച്ചതെന്നും അവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Lovlina Borgohain identified a missing North East and Kashmir on a restaurant napkin in Glasgow
ഇന്ത്യൻ ക്യാംപിൽ 'ഇടിത്തീ', ബുംറ ശ്രീലങ്കയിലേക്ക് ഇല്ല!
Lovlina Borgohain identified a missing North East and Kashmir on a restaurant napkin in Glasgow
തല മൊട്ടയടിച്ച്, കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ഹർദിക് പാണ്ഡ്യ
Summary

Lovlina Borgohain identified a missing North East and Kashmir on a restaurant napkin in Glasgow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com