

ഹൈദരാബാദ്: തലമുടി പൂർണമായി മുണ്ഡനം ചെയ്ത് കാമുകി മഹിക ശർമയ്ക്കൊപ്പം തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ. താരത്തിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങളും വിഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു. തിരുപ്പതി ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഭാത ചടങ്ങായ സുപ്രഭാത സേവയില്‍ പങ്കെടുത്തും ഹര്‍ദിക് അനുഗ്രഹം തേടി. പരമ്പരാഗത രീതിയിലുള്ള വെള്ള വസ്ത്രം ധരിച്ചാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്.
ഭക്തിയുടെയും നന്ദി അറിയിക്കുന്നതിന്റേയും ഭാഗമായി ഭക്തര്‍ സാധാരണയായി തിരുപ്പതി ക്ഷേത്രത്തില്‍ മുടി മുറിക്കുന്ന പതിവുണ്ട്. തല മൊട്ടയടിച്ചതിനുള്ള കൃത്യമായ കാരണം 32കാരനായ ഹർദിക് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ അദ്ദേഹത്തിന്റെ ക്ഷേത്ര ദര്‍ശനം ഓണ്‍ലൈനില്‍ വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടു.
കരിയറിലെ നിര്‍ണായക ഘട്ടത്തിലാണ് ക്ഷേത്ര ദര്‍ശനം എന്നതാണ് ഇതിലെ മറ്റൊരു ഹൈലൈറ്റ്. പരിക്കില്‍ നിന്നുള്ള മോചനത്തിന് ശേഷം താരം ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. 2026 ഐപിഎല്‍ സീസണിന് ശേഷം പുറം വേദനയും തുടര്‍ന്ന് തുടയിലേറ്റ പരിക്കിനെയും തുടര്‍ന്ന് ഹർദിക് ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ബിസിസിഐ സെന്റര്‍ ഓഫ് എക്സലന്‍സില്‍ തന്റെ റീഹാബിലിറ്റേഷനും റിട്ടേണ്‍ ടു പ്ലേ പ്രോട്ടോക്കോളുകളും പൂര്‍ത്തിയാക്കിയ താരം ഇന്ത്യയുടെ വരാനിരിക്കുന്ന വൈറ്റ് ബോള്‍ മത്സരങ്ങളിലൂടെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അഫ്ഗാനിസ്ഥാനെതിരായ പരിമിത ഓവര്‍ പരമ്പര, ഇംഗ്ലണ്ട്, അയർലൻഡ് പര്യടനങ്ങൾ, സിംബാബ്‌വെക്കെതിരായ ടി20 പരമ്പര എന്നിവയെല്ലാം ഹർദികിനു നഷ്ടമായിരുന്നു. മുംബൈ ഇന്ത്യന്‍സിനെ നയിച്ച 2026ലെ ഐപിഎല്‍ സീസണിനു ശേഷം ഇതുവരെ ഹർദിക് പാണ്ഡ്യ മത്സര ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനെന്ന നിലയിലും പ്രകടനത്തിലും മികവ് പുലർത്താനും താരത്തിനു സാധിച്ചില്ല. ടീം അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തതും. ഇടവേളയ്ക്കു ശേഷം ഇന്ത്യൻ ടീമിലേക്ക് മടങ്ങി എത്താനുള്ള ഒരുക്കത്തിലാണ് ഹർദിക്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates