13 സ്വർണം, 17 വെള്ളി, 9 വെങ്കലം! ​കോമൺവെൽത്ത് ​ഗെയിംസിലെ ഇന്ത്യൻ കുതിപ്പ്; മെഡൽ പട്ടിക അറിയാം

​ഗെയിംസിന് ഇന്ന് തിരശ്ശീല വീഴും, നിലവിൽ മെഡൽ പട്ടികയിൽ ഇന്ത്യ നാലാമത്
Indian women boxers after the boxing events at the 23rd Commonwealth Games (CWG), in Glasgow
Indian women boxers, Commonwealth Games 2026pti
Updated on
2 min read

​ഗ്ലാസ്​ഗോ: ബോക്സിങ് ടീമിന്റെ റെക്കോർഡ് മെഡൽ കൊയ്ത്തിന്റെ കരുത്തിൽ കോമൺവെൽത്ത് ​ഗെയിംസിന്റെ 10ാം ദിനം അവിസ്മരണീയമാക്കി ഇന്ത്യ. 10ാം ദിനത്തിൽ മാത്രം 8 സ്വർണമടക്കം ഇന്ത്യ സ്വന്തമാക്കിയത് 16 മെഡലുകൾ. ​ഗെയിംസ് ഇന്ന് അവസാനിക്കും. നിലവിൽ മെ‍ഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത്. 39 മെഡലുകളാണ് ഇതുവരെ ഇന്ത്യ സ്വന്തമാക്കിയത്. 13 സ്വർണം, 17 വെള്ളി, 9 വെങ്കലം മെഡലുകൾ.

7 സ്വർണം, 3 വെള്ളി മെഡലുകളാണ് ബോക്സിങ് താരങ്ങൾ റിങിൽ ഇടിച്ചു നേടിയത്. 5000 മീറ്ററിൽ വെങ്കലം നേടി ​ഗുൽവീർ സിങ് അത്‍ലറ്റിക്സിൽ പുതു ചരിത്രമെഴുതി. ​ഗെയിംസിൽ താരം നേടുന്ന രണ്ടാമത്തെ മെഡൽ കൂടിയാണിത്. നേരത്തെ 10000 മീറ്ററിൽ ​ഗുൽവീർ സിങ് വെള്ളി നേടിയിരുന്നു. പാരാ അത്‍ലറ്റുകളും ജൂഡോ, ട്രിപ്പിൾ ജംപ് താരങ്ങളും 10ാം ദിനം ഗംഭീരമാക്കി.

10ാം ദിനത്തിൽ ബോക്സിങിൽ പ്രീതി പവാർ, ജയ്സ്മിൻ ലംബോറിയ, സാക്ഷി ചൗധരി, പ്രിയ ഘം​ഗാസ്, അരുന്ധതി ചൗധരി, സച്ചിൻ സിവാച്, അങ്കുഷ് പങ്കൽ എന്നിവരാണ് സ്വർണം നേടിയത്. പുരുഷൻമാരുടെ പാരാ അത്‍ലറ്റിക്സ് ഷോട്പുട്ട് എഫ് 57 വിഭാ​ഗത്തിൽ സോമൻ റാണയും സ്വർണം നേടി.

ബോക്സിങിൽ ജാദുമണി സിങ്, ലവ്‍ലിന ബോർ​ഗോഹെയ്ൻ, നരേന്ദർ ബർവാൾ എന്നിവരാണ് വെള്ളി നേടിയത്. പാരാ ഷോട്പുട്ട് എഫ് 57 ശുഭം ജുയലും ട്രിപ്പിൾ ജംപിൽ പ്രവീൺ ചിത്രവേലുമാണ് പത്താം ദിനത്തിൽ വെള്ളി നേടിയ താരങ്ങൾ. 5000 മീറ്റർ ഓട്ടത്തിൽ ​ഗുൽവീർ സിങ്, ട്രിപ്പിൾ ജംപിൽ സെൽവ പ്രഭു തിരുമാരൻ, ജൂഡോയിൽ ഉന്നതി ശർമ എന്നിവരാണ് വെങ്കലം നേടിയത്.

Indian women boxers after the boxing events at the 23rd Commonwealth Games (CWG), in Glasgow
സ്വർണത്തിലേക്ക് 'ഇടിച്ച് കസറി' 7 താരങ്ങൾ; ഇന്ത്യക്ക് സർവകാല റെക്കോർഡ്!

ഇന്ത്യയുടെ 39 മെഡലുകൾ

സ്വർണം

മീരാഭായ് ചാനു: വനിതകളുടെ 48 കിലോ ഭാരോദ്വഹനം

ഷർമിള ധൻകർ: വനിതകളുടെ പാരാ അത്‍ലറ്റിക്സ് ഷോട്പുട്ട് എഫ് 57

ദിലീപ് മഹാദു ​ഗാവിത്: പുരുഷൻമാരുടെ പാരാ അത്‍ലറ്റിക്സ് 100 മീറ്റർ ടി47

അസ്മിത ഡേ: വനിതകളുടെ 48 കിലോ ജൂഡ‍ോ

ഹർഷ് സിങ്: പുരുഷൻമാരുടെ 60 കിലോ ജൂഡോ

പ്രീതി പവാർ: വനിതകളുടെ 54 കിലോ ബോക്സിങ്

ജയ്സ്മിൻ ലംബോറിയ: വനിതകളുടെ 57 കിലോ ബോക്സിങ്

സാക്ഷി ചൗധരി: വനിതകളുടെ 51 കിലോ ബോക്സിങ്

പ്രിയ ​ഘം​ഗാസ്: വനിതകളുടെ 60 കിലോ ബോക്സിങ്

അരുന്ധതി ചൗധരി: വനിതകളുടെ 70 കിലോ ബോക്സിങ്

സച്ചിൻ സിവാച്: പുരുഷൻമാരുടെ 60 കിലോ ബോക്സിങ്

അങ്കുഷ് പങ്കൽ: പുരുഷൻമാരുടെ 80 കിലോ ബോക്സിങ്

സോമൻ റാണ: പുരുഷൻമാരുടെ പാരാ അത്‍ലറ്റിക്സ് ഷോട്പുട്ട് എഫ് 57

വെള്ളി

ഋഷികാന്ത സിങ്: പുരുഷൻമാരുടെ 60 കിലോ ഭാരോദ്വഹനം

മുത്തുപാണ്ടി രാജ: പുരുഷൻമാരുടെ 65 കിലോ ഭാരോദ്വഹനം

ജ്ഞാനേശ്വരി യാ​ദവ്: വനിതകളുടെ 53 കിലോ ഭാരോദ്വഹനം

വല്ലൂരി അജയ് ബാബു: പുരുഷൻമാരുടെ 79 കിലോ ഭാരോദ്വഹനം

ഹർജീന്ദർ കൗർ: വനിതകളുടെ 69 കിലോ ഭാരോദ്വഹനം

സർവേശ് കുശാര: പുരുഷൻമാരുടെ ഹൈജംപ്

​ഗുൽവീർ സിങ്: പുരുഷൻമാരുടെ 10,000 മീറ്റർ

മുരളി ശ്രീശങ്കർ: പുരുഷൻമാരുടെ ലോങ് ജംപ്

മുഹമ്മദ് ബാസിൽ: പുരുഷൻമാരുടെ പാര അത്‍ലറ്റിക്സ് 100 മീറ്റർ ടി 47

ലവ്പ്രീത് സിങ്: പുരുഷൻമാരുടെ 110 പ്ലസ് ഭാരോദ്വഹനം

യാമിനി മൗര്യ: വനിതകളുടെ 57 കിലോ ജൂഡോ

നീരജ് ചോപ്ര: പുരുഷൻമാരുടെ ജാവലിൻ ത്രോ

പ്രവീൺ ചിത്രവേൽ: പുരുഷൻമാരുടെ ട്രിപ്പിൾ ജംപ്

ജാ​ദുമണി സിങ്: പുരുഷൻമാരുടെ 55 കിലോ ബോക്സിങ്

ശുഭം ജുയൽ: പുരുഷൻമാരുടെ പാരാ അത്‍ലറ്റിക്സ് ഷോട്പുട്ട് എഫ് 57

ലവ്‍ലിന ബോർ​ഗോഹെയ്ൻ: വനിതകളുടെ 75 കിലോ ബോക്സിങ്

നരേന്ദർ ബർവാൾ: പുരുഷൻമാരുടെ 90 പ്ലസ് കിലോ ബോക്സിങ്

വെങ്കലം

ജാൻഡു കുമാർ: പുരുഷൻമാരുടെ പാര പവർലിഫ്റ്റിങ്

ബിന്ദ്യാറാണി ദേവി: വനിതകളുടെ 58 കിലോ ഭാരോദ്വഹനം

ശിൽപ കെ ശൈല: വനിതകളുടെ പാരാ അത്‍ലറ്റിക്സ് ഷോട്പുട്ട് എഫ് 57

സീമ കലിരാംന: വനിതകളുടെ ഡിസ്കസ് ത്രോ

തേജസ്വിൻ ശങ്കർ: ഡെക്കാത്‍ലൻ

യഷ് വീർ സിങ്: പുരുഷൻമാരുടെ ജാവലിൻ ത്രോ

സെൽവ പ്രഭു തിരുമാരൻ: പുരുഷൻമാരുടെ ട്രിപ്പിൾ ജംപ്

ഉന്നതി ശർമ: വനിതകളുടെ 57 കിലോ ജൂഡോ

​ഗുൽവീർ സിങ്: പുരുഷൻമാരുടെ 5000 മീറ്റർ

Indian women boxers after the boxing events at the 23rd Commonwealth Games (CWG), in Glasgow
കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം
Indian women boxers after the boxing events at the 23rd Commonwealth Games (CWG), in Glasgow
കോമണ്‍വെല്‍ത്ത് ഗെയിംസ്; ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും
Summary

India enjoyed its best day of the Commonwealth Games 2026, winning eight gold medals, including a record seven in boxing, to climb to fourth in the medal standings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com